ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ ലൈം​ഗി​ക ഉ​ത്തേ​ജ​നം ഉ​ണ്ടാ​ക്കും ! ജ​പ്പാ​നി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ‘പോ​ണി​ടെ​യി​ല്‍’ നി​രോ​ധി​ച്ചു

പോ​ണി​ടെ​യി​ല്‍ ശൈ​ലി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ മു​ടി കെ​ട്ടു​ന്ന​ത് ജ​പ്പാ​നി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​രോ​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്.

പോ​ണി​ടെ​യി​ല്‍ ശൈ​ലി​യി​ല്‍ മു​ടി​കെ​ട്ടു​ന്ന​ത് ക​ഴു​ത്തി​ന്റെ പി​ന്‍​ഭാ​ഗം കാ​ണു​ന്ന​തി​നും ഇ​തു​വ​ഴി ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ലൈം​ഗി​ക ഉ​ത്തേ​ജ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​രോ​ധ​നം.

പു​തി​യ പ​രി​ഷ്‌​കാ​ര​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ല സ്‌​കൂ​ളു​ക​ള്‍ പ​രി​ഷ്‌​കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ന്ന​താ​യും രാ​ജ്യാ​ന്ത​ര്യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

വെ​ള്ള നി​റ​ത്തി​ലു​ള്ള അ​ടി​വ​സ്ത്രം മാ​ത്ര​മേ വി​ദ്യാ​ര്‍​ഥി​ക​ള്‍ ധ​രി​ക്കാ​ന്‍ പാ​ടു​ള്ളൂ എ​ന്ന നി​യ​മം വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ടു​ത്തി​ടെ പി​ന്‍​വ​ലി​ച്ചി​രു​ന്നു.

സാ​മാ​ന്യ ബു​ദ്ധി​ക്ക് നി​ര​ക്കാ​ത്ത ക​രി​നി​യ​മ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് ജ​പ്പാ​നി​ല്‍ പ​തി​വാ​ണെ​ന്നും ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​ണെ​ന്നും അ​ധ്യാ​പ​ക​രും പ​റ​യു​ന്നു.

വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ പാ​വാ​ട​യു​ടെ നീ​ളം, പു​രി​ക​ത്തി​ന്റെ ആ​കൃ​തി, അ​ടി​വ​സ്ത്രം, സോ​ക്സ്, മു​ടി തു​ട​ങ്ങി​യ​വ​യു​ടെ നി​റം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഭൂ​രി​ഭാ​ഗം വി​ദ്യാ​ല​യ​ങ്ങ​ളും പി​ന്തു​ട​രു​ന്ന​താ​യി പ​രാ​തി​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള ഈ ​ക​രി​നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​ടു​ത്ത​കാ​ല​ത്താ​യി ഉ​യ​രു​ന്നു​ണ്ട്.

Related posts

Leave a Comment