Set us Home Page

ശരിക്കും ആർക്കാ കണ്ണുകാണാത്തത്; കാ​ഴ്ച്ച​യി​ല്ലാ​ത്ത വ​ന​വാ​സി വൃ​ദ്ധ​ന് ക്ഷേ​മ പെ​ൻ​ഷ​നി​ല്ല


കാട്ടിക്കുളം:​ കാ​ഴ്ച്ച​യി​ല്ലാ​ത്ത വ​ന​വാ​സി വൃ​ദ്ധ​ന് ക്ഷേ​മ പെ​ൻ​ഷ​നി​ല്ല. ര​ണ്ട് ക​ണ്ണി​നും കാ​ഴ്ച്ച​യി​ല്ലാ​തെ വർഷങ്ങളായി ത​ള​ർ​ന്ന് കി​ട​ക്കു​ന്ന​ തോ​ൽ​പ്പെ​ട്ടി വെ​ള്ള​റ കാ​ട്ടുനാ​യ്ക്ക​കോ​ള​നി​യി​ലെ രാ​ജു(60) വിനാണ് ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്തത്.

ര​ണ്ടുകാ​ലു​ക​ൾ​ക്കും സ്വാ​ധി​ന​മി​ല്ലാത്ത ഇയാൾ കാ​ട്ടി​ക്കു​ളം വെ​ള്ളാ​ഞ്ചേ​രി കോ​ള​നി​യി​ലാ​യി​രു​ന്നു സ്ഥി​ര​താ​മ​സം.​ ഇ​വി​ടെ വ​ന്ന് താ​മ​സം തു​ട​ങ്ങി​യി​ട്ട് മു​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യ​ന്ന് ഭാ​ര്യ ശാ​ന്ത പറയുന്നു. 65 വ​യ​സ് ക​ഴി​ഞ്ഞ മി​ക്ക ആ​ൾ​ക്കാ​രും പു​റ​ത്ത് കു​ലി പ​ണി​ക്ക് പോ​കു​ക​യും പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രു​മാ​ണ്.

നേ​രി​യ തോ​തി​ൽ വി​കലാംഗ​മു​ള്ള​വ​ർ പോ​ലും ക്ഷേ​മ പെ​ൻ​ഷ​നും​മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും വാ​ങ്ങു​ന്പോ​ൾ അ​ർ​ഹ​ത​യു​ള്ള രാ​ജു​വി​ന് ഇതൊ ന്നും ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​യി​ല്ല. രാ​ജു-ശാ​ന്ത ദന്പ​തി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ പോ​ലും ആ​രും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യിലാണ്.

ഇ​തേ കോ​ള​നി​യി​ൽ ത​ന്നയുള്ള ചില വി​ധ​വ​ക​ൾക്കും വൃ​ദ്ധ​ർക്കും ക്ഷേ​മ പെ​ൻ​ഷ​ൻ ലഭിക്കുന്നില്ലെന്ന പ​രാ​തിയുമുണ്ട്. തി​രു​നെ​ല്ലി​യി​ൽ ത​ന്നെ ര​ണ്ട് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന നി​ര​വധി​യാ​ളു​ക​ളും നി​ല​വി​ലു​ള്ള​പ്പോ​ഴാ​ണ് കാ​ഴ്ച്ച​യി​ല്ലാ​ത്ത രാ​ജു​വി​ന് ഒ​രാ​നു​കൂ​ല്യവും ല​ഭി​ക്കാ​ത്ത​ത്.

അ​ർ​ഹ​ത പെ​ട്ട​വ​ർ​ക്ക് ക്ഷേ​മ പെ​ൻ​ഷ​ൻ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം. എ​ന്നാ​ൽ അ​ന്ധ​നാ​യ രാ​ജു​വി​ന് എ​പ്പോ​ഴാ​ണ് ക്ഷേ​മ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ക എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS