കുളിക്കാം, കളിക്കാം, കുളിച്ചുകൊണ്ട് കളികാണാം; പൂള്‍ ഡെക്ക് ഒരു സംഭവമാ

Pool_deck01

എത്ര കടുത്ത ക്രിക്കറ്റ് ആരാധകനാണെന്ന് പറഞ്ഞാലും വേനല്‍ സൂര്യന്റെ ചൂടേറ്റുള്ള ക്രിക്കറ്റ് കാഴ്ച അത്ര സുഖകരമാവില്ല. ഈ കാര്യം നന്നായി അറിയാവുന്നതുകൊണ്ടാവണം ഓസ്‌ട്രേലിയ –പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടക്കുന്ന ബ്രിസ്‌ബെയ്‌നിലെ ഗാബാ സ്‌റ്റേഡിയത്തിന്റെ ഗാലറിയില്‍ ഒരു നീന്തല്‍ക്കുളം (പൂള്‍ഡെക്ക്) തന്നെയങ്ങ് ഒരുക്കിയിരിക്കുകയാണ് അധികൃതര്‍. ക്രിക്കറ്റ് താരങ്ങളുള്‍പ്പെടെയുള്ളവരെല്ലാം വേനല്‍ച്ചൂടില്‍ പുളയുമ്പോള്‍ പൂള്‍ഡെക്കില്‍ പ്രവേശനം നേടുന്നവര്‍ കഴുത്തറ്റം വെള്ളത്തില്‍ ശരീരം കുളിര്‍പ്പിച്ചാവും മത്സരം കാണുക.

ടെസ്റ്റിന്റെ ആദ്യ ദിനമായ ഇന്നു പൂള്‍ഡെക്കില്‍ പ്രവേശനം നേടിയവര്‍ക്ക് ’കുളിച്ച്’ കളികണ്ടതിന്റെ അനുഭവം വര്‍ണിക്കാന്‍ വാക്കുകളില്ലായിരുന്നു. മൈതാനത്തോട് വളരെയടുത്തായാണ് പൂള്‍ ക്രമീകരിച്ചിരിക്കുന്നെതെന്നതിനാല്‍ മികച്ച ദൃശ്യാനുഭവം ലഭിക്കുകയും ചെയ്യും. നീന്തല്‍ക്കുളത്തിലേക്കു പ്രവേശനം ലഭിക്കണമെങ്കില്‍ പണം മുടക്കിയാല്‍ മാത്രം പോര. ഭാഗ്യവും തുണയ്ക്കണം. പൂള്‍ഡെക്ക് മുന്‍കൂറായി ബുക്ക് ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. പൂള്‍ ഡെക്കിന് പ്രചാരം കൂടിയതോടെ സ്‌റ്റേഡിയത്തിനുള്ളില്‍ കൂടുതല്‍ നീന്തല്‍ക്കുളങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

Related posts