പൂനം വരട്ടെ…! അനുരാഗ് ഠാക്കൂര്‍ തെറിച്ചു; പൂനം മഹാജന്‍ യുവമോര്‍ച്ച പ്രസിഡന്റ്

l-poonam1ന്യൂഡല്‍ഹി: ബിജെപി യുവജനസംഘടന യുവമോര്‍ച്ചയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അനുരാഗ് ഠാക്കൂറിനെ നീക്കി. പൂനം മഹാജന്‍ എംപിയെയാണ് പുതുതായി പ്രസിഡന്റ് സ്ഥാനത്തേക്കു നിയമിച്ചിരിക്കുന്നത്.

മുംബൈ നോര്‍ത്ത സെന്‍ട്രലില്‍നിന്നുള്ള പാര്‍ലമെന്റംഗമായ പൂനം മഹാജന്‍, അന്തരിച്ച നേതാവ് പ്രമോദ് മഹാജന്റെ മകളാണ്. കഴിഞ്ഞ ആറുവര്‍ഷമായി അനുരാഗ് ഠാക്കൂര്‍ വഹിച്ചിരുന്ന സ്ഥാനമാണ് അപ്രതീക്ഷിതമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ എടുത്തുമാറ്റിയിരിക്കുന്നത്. യുവമോര്‍ച്ച കൂടാതെ, എസ്സി, എസ്ടി, ഒബിസി, കിസാന്‍ മോര്‍ച്ച സംഘടനകള്‍ക്കും പുതിയ നേതാക്കളെ പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts