പൂവാലൻമാരൊക്കൊണ്ടു ഒരു രക്ഷയുമില്ല..! ധ​ര്‍​മ​ശാ​ല നി​ഫ്റ്റി​ലെ വി​ദ്യാ​ർ​ഥി​നി​ക​ള്‍​ക്ക് നേ​രെ യുവാക്കുളുടെ ആക്രമണം; വിദ്യാർഥിനികളുടെ പരാതിയിൽ പോലീസ്കേസെടുത്തു

ത​ളി​പ്പ​റ​മ്പ്: ധ​ര്‍​മ​ശാ​ല നി​ഫ്റ്റി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് നേ​രെ വീ​ണ്ടും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ധ​ര്‍​മ​ശാ​ല​യി​ല്‍ നി​ന്ന് നി​ഫ്റ്റ് ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​ക​വെ പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം വി​ദ്യാ​ര്‍​ഥി​നി​ക​ളെ ക​യ​റി​പ്പി​ടി​ച്ച​താ​യാ​ണ് പ​രാ​തി. പെ​ണ്‍​കു​ട്ടി​ക​ള്‍ ബ​ഹ​ളം വ​ച്ച​തോ​ടെ സം​ഘം ബൈ​ക്ക് അ​മി​ത​വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​യി.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ന്‍​ത​ന്നെ ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ കെ.​ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം നി​ഫ്റ്റി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് നി​ഫ്റ്റി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് നേ​രെ അ​ക്ര​മം ന​ട​ന്ന​ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

അ​തി​നു​ശേ​ഷം ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ നി​ഫ്റ്റി​ലെ​ത്തി പ​രി​സ​ര​ത്ത് തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ഇ​തേ​വ​രെ ന​ട​പ്പി​ലാ​യി​ട്ടി​ല്ല. ന​ഗ​ര​സ​ഭ മു​ന്‍​കൈ​യെ​ടു​ത്ത് സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Related posts