സിനിമ സ്റ്റൈലിൽ പോലീസിന്‍റെ വണ്ടിപിടിത്തം;  പോ​ലീ​സി​നെ ഭ​യ​ന്ന് യുവാക്കൾ പു​ഴ​യി​ൽ ചാ​ടി; ഒ​രാ​ളെ കാ​ണാ​താ​യി;   പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റം

തി​രൂ​ർ: മ​ണ​ലു​മാ​യി പോ​കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ ഭ​യ​ന്ന് ര​ണ്ടു​യു​വാ​ക്ക​ൾ പൊ​ന്നാ​നി പു​ഴ​യി​ൽ ചാ​ടി. ഒ​രാ​ളെ കാ​ണാ​താ​യി ഒ​രാ​ൾ ക​ര​ക്ക് നീ​ന്തി​ക്ക​യ​റി. ഇ​ന്നു രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​ണ് മ​ണ​ലു​മാ​യി പോ​കു​ന്ന വാ​ഹ​നം തി​രൂ​ർ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ത​ട​ഞ്ഞ​ത്.

പോ​ലീ​സ് വാ​ഹ​നം കു​റു​കെ നി​ർ​ത്തി​യ​തോ​ടെ മ​ണ​ൽ​ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ച​മ്ര​വ​ട്ട​ത്തെ പു​ഴ​യി​ൽ ചാ​ടു​ക​യാ​യി​രു​ന്നു.ഇ​തി​ൽ ഒ​രാ​ൾ ക​ര​ക്കെ​ത്തി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​രാ​ൾ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു.

ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള നി​ല​യി​ലാ​ണ് പൊ​ന്നാ​നി പു​ഴ. സ്ഥ​ല​ത്ത് വ​ൻ​ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. പോ​ലീ​സു​മാ​യി നാ​ട്ടു​കാ​ർ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. കൂ​ടു​ത​ൽ പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Related posts