രഹസ്യമായി ഷക്കീലയുടെ വീഡിയോ കാണുകയും പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നു ! അന്നത്തിനു വേണ്ടി ആയാലും സുഖത്തിനു വേണ്ടി ആയാലും ശരീരം അവളുടെ ചോയ്‌സ് ആണ്; കുറിപ്പ് വൈറലാകുന്നു…

നടി ഷക്കീല തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് കേരളത്തിലുള്‍പ്പെടെ വാര്‍ത്തയായിരുന്നു.

എന്നാല്‍ അതിലും അശ്ലീലം കാണുന്ന ചിലരുണ്ടെന്നതാണ് വസ്തുത. ഷക്കീലയുടെ കോണ്‍ഗ്രസ് പ്രവേശത്തെ അശ്ലീലച്ചുവ നിറഞ്ഞ കമന്റുകളുമായി ആഘോഷമാക്കുന്നവര്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷക കൂടിയായ ഷഹ്ന.

രഹസ്യമായി ഷക്കീലയുടെ വീഡിയോ കാണുകയും പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നവരില്‍ കണ്ടു വരുന്ന ഇത്തരം ട്രോള്‍ മനോഭാവത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നാണ് ഷഹ്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ഷഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്…

രഹസ്യമായി ഷക്കീല യുടെ വീഡിയോ കാണുകയും ആസ്വദിക്കുകയും അതേ സമയം പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നവരില്‍ കണ്ടു വരുന്ന ഇത്തരം ൃേീഹഹ മനോഭാവത്തെ ശക്തമായി എതിര്‍ക്കുന്നു.

ഷക്കീലയുടെ രാഷ്ട്രീയ തീരുമാനത്തെ (ഏതു പാര്‍ട്ടിയിലേക്കും ആകട്ടെ) പരിഹസിക്കാതെ അവരെ ഉള്‍കൊള്ളാന്‍ കഴിയാത്ത മനുഷ്യരുടെ പുരോഗമന ചിന്തയോട് എനിക്ക് ചിരിയാണു വരുന്നത്.

‘ലൈംഗിക ആകര്‍ഷണം അത്ര കൊടും പാതകമൊന്നും അല്ലന്ന് മനസ്സിലാക്കാന്‍ കഴിയുന്ന കാലമായില്ലേ ഇതുവരെ..

ഏതു പക്ഷമായാലും രാഷ്ട്രീയം പറയുന്നവളെ,പൊതുധാരയിലേക്ക് വരുന്നവളെ ആക്രമിക്കുന്നത് ശരീരം കൊണ്ടാകുന്നത് എത്ര മോശമാണ്.
‘ആശയത്തെ ആശയം കൊണ്ട് നേരിടൂ’ ഇത്തരം തരംതാണ പരിപാടികള്‍ ചെയ്യാതെ.

ഇതൊരു പൊളിറ്റിക്കല്‍ ഷീസല ആയി കാണുന്നില്ല. അന്നത്തിനു വേണ്ടി ആയാലും സുഖത്തിനു വേണ്ടി ആയാലും ശരീരം അവളുടെ ചോയ്‌സ് ആണ്.

അതിനെ പരിഹസിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ ഇടുന്നവര്‍ ആലോചിക്കേണ്ടത് ഒരു പെണ്ണിന്റെ വിയര്‍പ്പിന്റെ വിലയെ നിങ്ങള്‍ക്ക് ഒക്കെ ഉള്ളുവെന്ന് വെളിപ്പെടുത്തുകയാണ്.അല്ലേ?

കാലം മാറി.ഇത്തരം ഗിമ്മിക്കുകളെ പരസ്യമായി പുച്ഛിച്ചു തള്ളുന്നു…ആര്‍ ഷഹിന

Related posts

Leave a Comment