കയർ കൊണ്ടൊരുക്കിയ ത​പാ​ല്‍ ക​വ​ർ, വി​ല​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് 50 രൂ​പ​; പ്രത്യേകതകള്‍ ഇങ്ങനെ…

ആ​ല​പ്പു​ഴ: പ​ര​മ്പ​രാ​ഗ​ത ക​യ​ർ ഉല്പ​ന്ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ ആ​ല​പ്പു​ഴ​യി​ല്‍ 35 ശ​ത​മാ​ന​ത്തോ​ളം ക​യ​റും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും കൊ​ണ്ടു ന​വീ​ന സാ​ങ്കേ​തി​ക​യി​ല്‍ നി​ര്‍​മി​ച്ച പേ​പ്പ​റി​ല്‍ ഒ​രു​ക്കി​യ ത​പാ​ല്‍ സ്‌​പെ​ഷ​ല്‍ ക​വ​റു​മാ​യി പോ​സ്റ്റ​ല്‍ വ​കു​പ്പ്.

150 രൂ​പ​യാ​ണ് കൈ​കൊ​ണ്ടു നി​ര്‍​മി​ച്ച സ്‌​പെ​ഷ​ല്‍ ക​വ​റി​നന്‍റെ വി​ല​യാ​യി ത​പാ​ല്‍ വ​കു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ല​വൂ​രി​ലെ സെ​ന്‍​ട്ര​ല്‍ കൊ​യ​ര്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടാ​ണ് (സി​സി​ആ​ര്‍​ഐ) ക​വ​റി​നാ​വ​ശ്യ​മാ​യ പേ​പ്പ​ര്‍ നി​ര്‍​മി​ച്ചു ന​ല്കി​യ​ത്.

ക​യ​ര്‍ മാ​റ്റു​ക​ള്‍ നി​ര്‍​മി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന പൊ​ടി​വേ​സ്റ്റു​ക​ളും വേ​സ്റ്റ് പേ​പ്പ​റു​ക​ളും കോ​ട്ട​ണ്‍ വേ​സ്റ്റു​മ​ട​ക്കം ഉ​പ​യോ​ഗി​ച്ചാ​ണ് ക​യ​റി​ലു​പ​യോ​ഗി​ക്ക​ന്ന ഔ​റ​മി​ന്‍ എ​ന്ന ചാ​യ​ക്കൂ​ട്ടും ചേ​ര്‍​ത്ത് പേ​പ്പ​ര്‍ നി​ര്‍​മി​ച്ച​ത്.

ഏ​ക​ദേ​ശം എ-3 ​സൈ​സി​ലു​ള്ള 180 ജി​എ​സ്എം ക​ട്ടി​യു​ള്ള പേ​പ്പ​ര്‍ ആ​ണ് നി​ര്‍​മി​ച്ച​ത്. 350 ഷീ​റ്റോ​ളം ന​ല്കി. നൂ​റി​ന​ടു​ത്ത് ക​വ​റു​ക​ളാ​ണ് ഇ​പ്പോ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

വി​സ്മ​യ​മാ​യ ത​പാ​ല്‍ സ്‌​പെ​ഷ​ല്‍ ക​വ​റി​ന്‍റെ പ്ര​കാ​ശ​നം വേ​മ്പ​നാ​ട് കാ​യ​ല്‍ ബ്രാ​ഞ്ച് പോ​സ്റ്റോ​ഫീ​സി​ല്‍ പോ​സ്റ്റ​ല്‍ സ​ര്‍​വീസ​സ് ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി​യും ചെ​യ​ര്‍​മാ​നു​മാ​യ (ന്യൂ​ഡ​ല്‍​ഹി ) പ്ര​ദീ​പ്ത കു​മാ​ര്‍ ബി​സോ​യ്, കേ​ര​ള സ​ര്‍​ക്കി​ള്‍ ചീ​ഫ് പോ​സ്റ്റ്മാ​സ്റ്റ​ര്‍ ജ​ന​റ​ല്‍ വി. ​രാ​ജ​രാ​ജ​നു ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു.

പോ​സ്റ്റോ​ഫീ​സി​ന്‍റെ എ​തി​ര്‍​ക​ര​യി​ല്‍​നി​ന്നും നാ​ട​ന്‍ വ​ള്ള​ത്തി​ല്‍ താ​ല​ത്തി​ല്‍ സ്‌​പെ​ഷല്‍ ക​വ​ര്‍ പോ​സ്റ്റ്മാ​ന്‍ പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച ഹൗ​സ്‌​ബോ​ട്ടി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ധ്യ​മേ​ഖ​ല പോ​സ്റ്റ്മാ​സ്റ്റ​ര്‍ ജ​ന​റ​ല്‍ മ​റി​യ​മ്മ തോ​മ​സ്, മ​ധ്യ​മേ​ഖ​ല പോ​സ്റ്റ​ല്‍ സ​ര്‍​വി​സ​സ് ഡ​യ​റ​ക്ട​ര്‍ അ​ര്‍​ച്ച​ന ഗോ​പി​നാ​ഥ്, ആ​ല​പ്പു​ഴ ത​പാ​ല്‍ സൂ​പ്ര​ണ്ട് സ്മി​ത സാ​ഗ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment