മോഷ്ടിച്ച  പോ​ത്തു​ക​ളെ കൊ​ണ്ട് വ​ല​ഞ്ഞു; ഒ​ടു​വി​ൽ ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി ത​ടി​യൂ​രി…! കണ്ണൂരിലെ പോത്ത്കഥയിങ്ങനെ…


ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): ബൈ​ക്കി​ടി​ച്ച് പോ​ത്തി​നും ബൈ​ക്ക് യാ​ത്രി​ക​നും പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് യാ​ത്രി​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ മോ​ഷ്ടി​ച്ചു ക​ട​ത്തി​യ പോ​ത്തു​ക​ളെ കൊ​ണ്ട് വ​ല​ഞ്ഞ​തോ​ടെ ഉ​ട​മ​സ്ഥ​ന് ത​ന്നെ പോ​ത്തു​ക​ളെ തി​രി​കെ ന​ൽ​കി ത​ടി​യൂ​രി.

പ​രി​ക്കേ​റ്റ പ​ടി​യൂ​ർ സ്വ​ദേ​ശി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സു​ഹൃ​ത്തു​ക്ക​ൾ ക​ട​ത്തി​യ ര​ണ്ട് പോ​ത്തു​ക​ളെ​യാ​ണ് ഉ​ട​മ ഇ​രി​ക്കൂ​ർ പ​ട്ടു​വം സ്വ​ദേ​ശി ഹ​നീ​ഫ​യ്ക്ക് ഇ​ന്ന് രാ​വി​ലെ തി​രി​കെ ന​ൽ​കി​യ​ത്.

ഹ​നീ​ഫ​യു​ടെ പ​രാ​തി​യി​ൽ ഇ​രി​ക്കൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ സം​ഘം പോ​ത്തു​ക​ളെ അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ പ​രി​ക്കേ​റ്റ പോ​ത്തി​ന് ചി​കി​ത്സ ആ​വ​ശ്യ​മാ​യ​തോ​ടെ ചി​കി​ത്സ​യ്ക്കാ​യി ഡോ​ക്ട​റെ സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ക്കേ​ണ്ടി വ​ന്നു.

പോ​ത്തു​ക​ൾ “പ​ണി ത​രും’ എ​ന്ന അ​വ​സ്ഥ​യാ​യ​തോ​ടെ കൊ​ണ്ടു​പോ​യ വാ​ഹ​ന​ത്തി​ൽ ത​ന്നെ ഉ​ട​മ​യ്ക്ക് എ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment