ട്രോ​ളു​ക​ള്‍​ക്കു പി​ന്നി​ല്‍ ഹോ​ട്ട​ലു​ട​മ​യാ​കാം; ഓ​സി​ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രാ​ണ് ത​ന്നെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്; സിസി ടിവി ദൃശ്യം പരിശോധിക്കട്ടെയെന്ന് പി.​പി. ചി​ത്ത​രഞ്ജൻ

 

കൊ​ച്ചി: ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണ​ത്തി​ന് അ​മി​ത വി​ല​യീ​ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​തിനു പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​നി​ക്കെ​തി​രെ ഉ​യ​രു​ന്ന ട്രോ​ളു​ക​ള്‍​ക്കു മ​റു​പ​ടി​യു​മാ​യി പി.​പി. ചി​ത്ത​രഞ്ജൻ എം​എ​ല്‍​എ വീണ്ടും രംഗത്ത്.

ചി​ല​ര്‍ വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ക​യാ​ണ്. ത​ന്‍റെ പ്ര​തി​ക​ര​ണം ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

ട്രോ​ളു​ക​ള്‍​ക്കു പി​ന്നി​ല്‍ ഹോ​ട്ട​ലു​ട​മ​യാ​കാം. ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം ന​ല്‍​കി​യി​ട്ടാ​ണ് താ​ന്‍ മ​ട​ങ്ങി​യ​ത്. ഓ​സി​നു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രാ​ണ് ത​ന്നെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തെ​ന്നും എം​എ​ല്‍​എ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം താ​ൻ പ​ണം ന​ൽ​കി​യി​ല്ല എ​ന്ന മു​ൻ എം​എ​ൽ​എ വി.​ടി. ബ​ൽ​റാ​മി​ന്‍റെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം നി​ല​വാ​രം കു​റ​ഞ്ഞ​താ​ണ്.

പ​ണം ന​ൽ​കി​യോ ഇ​ല്ല​യോ എന്നു ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ വ്യ​ക്ത​മാ​കും.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​നാ​യ ത​ന്‍റെ ധാ​ർ​മി​ക ​രോ​ഷ​മാ​ണ് അ​മി​ത വി​ല​യ്ക്ക് എ​തി​രാ​യ പ​രാ​തി​യി​ലൂ​ടെ പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും എം​എ​ൽ​എ പറഞ്ഞു.

Related posts

Leave a Comment