പൊതുമേഖലയെ വിറ്റുതുലക്കുന്നവരോട് പൊതുമേഖല ബദലാണെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു കേരള മോഡലാണ് കെ​ൽ​ട്രോ​ൺ; പി. രാജീവ്

തി​രു​വ​ന​ന്ത​പു​രം: പൊ​തു​മേ​ഖ​ല​യെ വി​റ്റു​തു​ല​ക്കു​ന്ന​വ​രോ​ട് പൊ​തു​മേ​ഖ​ല ബ​ദ​ലാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന മ​റ്റൊ​രു കേ​ര​ള മോ​ഡ​ൽ ആ​ണ് കെ​ൽ​ട്രോ​ൺ എ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. രാ​ജ്യ​ത്തി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക്സ് ഹ​ബ്ബാ​കാ​ൻ ശ്ര​മി​ക്കു​ന്ന കേ​ര​ള​ത്തി​ന് കെ​ൽ​ട്രോ​ൺ ആ​യി​രി​ക്കും ക​രു​ത​ലും കൈ​ത്താ​ങ്ങും​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​ൽ​ട്രോ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ണാ​ൻ ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട് തു​ട​ങ്ങി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ സ​ർ​ക്കാ​ർ സം​ഘ​ങ്ങ​ൾ ന​ൽ​കി​യ പ്ര​ശം​സ വ​ള​രെ വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

സ​മീ​പ​കാ​ല​ത്ത് കെ​ൽ​ട്രോ​ൺ പ​ങ്കെ​ടു​ത്ത മി​ഷ​നു​ക​ളും നേ​ടി​യ അം​ഗീ​കാ​ര​ങ്ങ​ളും മ​ല​യാ​ളി​ക​ൾ​ക്കാ​കെ അ​ഭി​മാ​നം സ​മ്മാ​നി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന മി​ഷ​നു​ക​ളാ​യ ആ​ദി​ത്യ​യി​ലും ചാ​ന്ദ്ര​യാ​നി​ലും ഗ​ഗ​ൻ​യാ​നി​ലും ഭാ​ഗ​മാ​യി​രി​ക്കു​ന്നു കെ​ൽ​ട്രോ​ൺ.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് സ​ഹ​സ്ര​കോ​ടി​ക​ളു​ടെ ഓ​ർ​ഡ​റു​ക​ൾ നേ​ടി​യെ​ടു​ത്തി​രി​ക്കു​ന്നു കെ​ൽ​ട്രോ​ൺ. മി​ക​വോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ണാ​ൻ ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട് തു​ട​ങ്ങി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ സ​ർ​ക്കാ​ർ സം​ഘ​ങ്ങ​ൾ ന​ൽ​കി​യ പ്ര​ശം​സ​യും മ​റ്റൊ​രു അം​ഗീ​കാ​രം ത​ന്നെ.

ഒ​പ്പം സ്ഥാ​പ​ന​ത്തി​ന് പു​തി​യ നേ​തൃ​നി​ര​യും. പൊ​തു​മേ​ഖ​ല​യെ വി​റ്റു​തു​ല​ക്കു​ന്ന​വ​രോ​ട് പൊ​തു​മേ​ഖ​ല ബ​ദ​ലാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന മ​റ്റൊ​രു കേ​ര​ള മോ​ഡ​ൽ.1000 കോ​ടി​യു​ടെ വി​റ്റു​വ​ര​വ് ല​ക്ഷ്യ​മി​ടു​ന്ന​തി​നൊ​പ്പം രാ​ജ്യ​ത്തി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക്സ് ഹ​ബ്ബാ​കാ​ൻ ശ്ര​മി​ക്കു​ന്ന കേ​ര​ള​ത്തി​ന് കെ​ൽ​ട്രോ​ൺ ആ​യി​രി​ക്കും ക​രു​ത​ലും കൈ​ത്താ​ങ്ങും​മെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts

Leave a Comment