തിരുവോണനാളിൽ ബോ​ട്ട് ജെ​ട്ടി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് : ഒ​ന്നാം​പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം;പിഴയായി ലഭിക്കുന്ന തുക മരിച്ച പ്രകാശിന്‍റെ അമ്മയ്ക്ക് നൽകണമെന്ന് കോടതി

ആ​ല​പ്പു​ഴ: ബോ​ട്ട് ജെ​ട്ടി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി​യ്ക്ക് ജീ​വ​പ​ര്യ​ന്തം. പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​നും ഒ​ളി​വി​ൽ ക​ഴി​യാ​നും സ​ഹാ​യി​ച്ച കു​റ്റ​ത്തി​ന് ബ​ന്ധു​വി​നെ മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും വി​ധി​ച്ചു.

കൈ​ന​ക​രി കു​ട്ട​മം​ഗ​ലം പ​ര​മാ​ല​യം വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഒ​ന്നാം​പ്ര​തി കൈ​ന​ക​രി വ​ട​ക്ക് വ​ലി​യ​വീ​ട്ടി​ൽ ടി​ബി (33) യെ ​ജീ​വ​പ​ര്യ​ന്തം ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് മൂ​ന്നാം കോ​ട​തി വി​ധി​ച്ച​ത്. ടി​ബി​യെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച ബ​ന്ധു​വാ​യ ര​ണ്ടാം പ്ര​തി മാ​രാ​രി​ക്കു​ളം വ​ട​ക്കു​പ​ഞ്ചാ​യ​ത്ത് ചാ​ര​ങ്കാ​ട്ട് വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ന് മൂ​ന്നു​വ​ർ​ഷം ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു.

പി​ഴ​യാ​യി വി​ധി​ച്ചി​ട്ടു​ള്ള ര​ണ്ട​ര​ല​ക്ഷം രൂ​പ ജ​യ​പ്ര​കാ​ശി​ന്‍റെ അ​മ്മ ച​ന്ദ്ര​മ​തി​ക്ക് ന​ൽ​കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. 2010തി​രു​വോ​ണ​ദി​വ​സം കു​ട്ട​മം​ഗ​ലം പാ​ണ്ടി​ശേ​രി ബോ​ട്ട്ജെ​ട്ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. കൈ​ന​ക​രി​യി​ലെ ക​ള്ള് ഷാ​പ്പി​ൽ വ​ച്ച് ജ​യ​പ്ര​കാ​ശും ഒ​ന്നാം​പ്ര​തി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

തു​ട​ർ​ന്ന് രാ​ത്രി ബോ​ട്ട് ജെ​ട്ടി​യി​ലു​റ​ങ്ങി​ക്കി​ട​ന്ന ജ​യ​പ്ര​കാ​ശി​നെ ടി​ബി​ൻ ഇ​രു​ന്പു പ​ട്ട​കൊ​ണ്ട് അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന​താ​യി​രു​ന്നു കേ​സ്.

Related posts