പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ  ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നംതുടങ്ങി തൊഴിലുറപ്പ് തൊഴിലാളികൾ

ശാസ്താംകോട്ട : പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ്റം മു​റി ഭാ​ഗ​ത്താ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പ്ര​ള​യ സ​മ​യ​ത്ത് ഇ​വി​ടു​ത്തെ 29 കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. ക്യാ​മ്പ് അ​വ​സാ​നി​പ്പി​ച്ചി​ട്ടും ഇ​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നി​ല്ല.

വീ​ടു​ക​ൾ ശു​ചീ​ക​രി​ക്കാ​ത്ത​താ​യി​രു​ന്നു കാ​ര​ണം. ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി ശു​ചീ​ക​ര​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി. തു​ട​ർ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ വി​ജ​യ​ല​ക്ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ഇ​ത് പൂ​ർ​ത്തി​യാ​യാ​ൽ ഇ​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങും.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പാ​രാ ലീ​ഗ​ൽ ക്ലി​നി​ക് വോ​ള​ന്‍റിയ​ർ​മാ​രും ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം മു​റി​യി​ലെ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ന​ദ്ധ സേ​വ​ന​വു​മാ​യി രംഗത്തുണ്ട്. ഒ​രാ​ഴ്ച മു​ൻ​പാ​ണ് ക്ലി​നി​ക് ഉ​ത്‌​ഘാ​ട​നം ചെ​യ്ത​ത്. സൗ​ജ​ന്യ നി​യ​മ സ​ഹാ​യം, നി​യ​മോ​പ​ദേ​ശം തു​ട​ങ്ങി നി​ര​വ​ധി ല​ക്ഷ്യ​ങ്ങ​ളാ​ണ് ഇ​തി​നു​ള്ള​ത്.

പ്ര​ള​യ സ​മ​യ​ത്ത് ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച ശാ​സ്താം​കോ​ട്ട മു​ൻ​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് ബി​ജു ക്യാ​മ്പി​ലേ​ക്ക് വോ​ള​ന്റി​യ​ർ​മാ​രെ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ്ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ പ​ത്തു പേ​ർ എ​ത്തി​യ​ത്.

ശൂ​ര​നാ​ട് വ​ട​ക്ക് പി. ​എ​ൽ. വി. ​ബു​ഷ്റ​യു​ടെ​യും, കോ​ർ​ഡി​നേ​റ്റ​ർ ദീ​പ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മ​ഞ്ജു, ഷീ​ബാ മോ​ൾ, ആ​ശ, ഷീ​ജ, സി​ന്ധു, ഷ​ഹു​ബാ​ന​ത്ത്, റ​ഷീ​ദ, പാ​ത്തു​മു​ത്ത് എ​ന്നി​വ​രാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

Related posts