ഒന്നും രണ്ടും മൂന്നും പൊട്ടി ഇപ്പോഴുള്ളത് നാലാമത്തെ പ്രണയം ! തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ലച്ചു എന്ന ജൂഹി

ജൂഹി രസ്തഗി എന്നു പറഞ്ഞാല്‍ ആരും പെട്ടെന്ന് മനസ്സിലാക്കുകയില്ല. എന്നാല്‍ ലച്ചു എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും പെട്ടെന്നു മനസ്സിലാകും. ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെയാണ് ലച്ചു അഥവാ ജൂഹി പ്രശസ്തയാകുന്നത്. ഇപ്പോള്‍ താന്‍ പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയാണ് ലച്ചു ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തന്റെ നാലാമത്തെ പ്രണയമാണെന്ന് ലച്ചു പറയുമ്പോള്‍ ആളുകളുടെ ഞെട്ടല്‍ ഇരട്ടിയാകും.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെക്കുറിച്ച് താരത്തിന്റെ തുറന്നു പറച്ചില്‍. ‘ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി.. നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട് ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല.’ ജൂഹി പറഞ്ഞു. ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ജൂഹി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വലിയ വാര്‍ത്തയായിരുന്നു. ജൂഹിയും പ്രണയത്തിലാണോ എന്ന തരത്തില്‍ പലരും പ്രചരിപ്പിച്ചെങ്കിലും അത് തന്റെ അടുത്ത സുഹൃത്താണെന്ന് നടി തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. എന്തായാലും ലച്ചുവിന്റെ പ്രണയകഥകള്‍ കേട്ട് തലയില്‍ കൈവയ്ക്കുകയാണ് ആരാധകര്‍.

Related posts