പ്ര​ണ​വി​നെ പു​ക​ഴ്ത്തി കല്യാണി

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ന്‍റെ മ​ക​ൾ ക​ല്യാ​ണി. ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം വ​ള​രെ നാ​ച്യു​റ​ൽ ആ​യ ഒ​രാ​ളാ​ണ് അ​പ്പു​ച്ചേ​ട്ട​ൻ. അ​പ്പു​ച്ചേ​ട്ട​ന് കി​ട്ടി​യി​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ന്‍റെ ജീ​ൻ ത​ന്നെ​യാ​ണ്. ഡ​യ​ലോ​ഗു​ക​ളും വ​രി​ക​ളു​മൊ​ക്കെ ഓ​ർ​ത്തു​വ​യ്ക്കാ​നു​ള്ള അ​പ്പു​ച്ചേ​ട്ട​ന്‍റെ ക​ഴി​വ് അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ് എ​ന്നാ​ണ് ക​ല്യാ​ണി വ്യ​ക്ത​മാ​ക്കി​യ​ത്.

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം മ​ര​ക്കാ​ർ, അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ൽ ക​ല്യാ​ണി​യും ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു​ണ്ട്. അ​ച്ഛ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് സ​മ്മ​ർ​ദ്ദ​വും ടെ​ൻ​ഷ​നു​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നാ​ണ് ക​ല്യാ​ണി പ​റ​യു​ന്ന​ത്.

ചെ​റു​പ്പം മു​ത​ലേ സു​ഹൃ​ത്തു​ക്ക​ളാ​ണ് പ്ര​ണ​വും ക​ല്യാ​ണി​യും. പ്ര​ണ​വി​നൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് നേ​ര​ത്തെ ക​ല്യാ​ണി പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. ആ ​ആ​ഗ്ര​ഹം സാ​ഫ​ല്യ​മാ​കു​ക​യാ​ണ് മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ.

തെ​ലു​ങ്ക് സി​നി​മ ഹ​ലോ​യി​ൽ നാ​ഗാ​ർ​ജു​ന​യു​ടെ മ​ക​ൻ അ​ഖി​ലി​നൊ​പ്പ​മാ​യി​രു​ന്നു ക​ല്ല്യാ​ണി​യു​ടെ അ​ര​ങ്ങേ​റ്റം. പ്രി​യ​ദ​ർ​ശ​ൻ- ലി​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ തെ​ന്നി​ന്ത്യ​യി​ൽ സ്വ​ന്ത​മാ​യി ഇ​രി​പ്പി​ടം ഉ​ണ്ടാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ൾ.

Related posts