പതിനേഴുകാരിക്ക് രണ്ടു കാമുകൻമാർ; പാലക്കാട്ടെ കാമുകൻ വൈക്കത്തെത്തി ശാരീരികമായി  ഉപയോഗിച്ചു; തിരുവനന്തപുരത്തെ കാമുകനൊപ്പം ഒളിച്ചോടി; വൈക്കത്തുകാരി പെൺകുട്ടിയെ പീഡിച്ച ഇരുവർക്കെതിരേയും പോസ്കോ കേസ്

 


വൈ​ക്കം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ചു ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ 21കാരനെ വൈ​ക്കം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

വൈ​ക്ക​ത്തെ ഒ​രു ഉ​ൾ​പ്ര​ദേ​ശ​ത്തെ 17 കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡിപ്പി​ച്ച കേ​സി​ൽ പാ​ല​ക്കാ​ട് വ​ണ്ടി​ത്താവ​ളം സ്വ​ദേ​ശി രാ​ജേ​ഷാ(21)ണ് ​അ​റ​സ്റ്റി​ലാ​യ​ത്.

ഫെ​യ്സ് ബു​ക്കി​ലൂ​ടെ കൗ​മാ​ര​ക്കാ​രി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ യു​വാ​വ് വൈ​ക്ക​ത്തെ​ത്തി കാ​യ​ലോ​ര ബീ​ച്ചി​ൽ വ​ന്ന് സം​സാ​രി​ച്ചു പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള അ​ടു​പ്പം ശ​ക്ത​മാ​ക്കി.

പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ വ​യോ​ധി​ക​യാ​യ ബ​ന്ധു ത​നി​ച്ചു താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ പെ​ണ്‍​കു​ട്ടി​യു​മാ​യി പോ​യാ​ണ് യു​വാ​വ് കൗ​മാ​ര​ക്കാ​രി​യെ ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത തെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ പോ​ലീസി​നു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീസ് പെ​ണ്‍​കു​ട്ടി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി​യ ശേ​ഷം ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പീ​ഡന വി​വ​ര​മ​റി​ഞ്ഞ​ത്.

ഫെ​യ്സ് ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വ​ണ്ടി​ത്താ​വ​ളം​കാ​ര​ൻ വൈ​ക്ക​ത്തെ​ത്തി പീ​ഡിപ്പി​ച്ച​തി​നാ​ൽ വൈ​ക്കം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത് അ​റ​സ്റ്റു ചെ​യ്ത​ത്.

ഫെ​യ്സ്ബു​ക്കി​ലെ അ​ടു​പ്പ​ത്തെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക്കൊ​പ്പം ത​ങ്ങി​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ന്ന​തി​നു തി​രു​വ​ന​ന്ത​പു​രം പോ​ലി​സി​നു കേ​സ് കൈ​മാ​റി.


Related posts

Leave a Comment