എന്നെ നിനക്ക് വേണ്ടല്ലേ; ബ​ന്ധം തു​ട​രാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന് പറഞ്ഞ യുവതിയെ വെട്ടുകത്തിയുമായി എത്തി യുവാവിന്‍റെ ഭീഷണി;  യുവാവിനെ കൈയോടെ പൊക്കി പോലീസ്

കു​മ​ര​കം: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ർ​ഥി​നി​യെ വെ​ട്ടു​ക​ത്തി​യു​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് പോ​ക്സോ കേ​സി​ൽ ജ​യി​ലി​ലാ​യി. കാ​ഞ്ഞി​രം മു​ത​ല​പ്ര​ച്ചി​റ ഇ​ന്ദു​ചൂ​ഡ​ൻ (24) ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മു​ന്പ് ഇ​ഷ്ട​ത്തി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി ബ​ന്ധം തു​ട​രാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ട് എ​ടു​ത്ത​താ​ണ് യു​വാ​വി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​യാ​ൾ ചെ​റി​യ വെ​ട്ടു ക​ത്തി​യു​മാ​യി പി​ന്നാ​ലെ എ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യിൽ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് കു​മ​ര​കം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കു​മ​ര​കം എ​സ്ഐ ജി. ​ര​ജ​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡു ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts