പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അനന്ദു പ്രദീപ് (21) ആണ് പിടിയിലായത്. റാന്നി പെരുമ്പുഴയിൽ നിന്ന് ആണ് പ്രതി പിടിയിലായത്.
2025 മെയ് മാസം മുതൽ പ്രതിയുടെ അനുജന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഇയാൾ പെൺകുട്ടിക്ക് പതിവായി സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചു. തുടർന്ന് പ്രണയം നടിച്ച് കുട്ടിയോട് നഗ്ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു.
ഇതിനിടെ കുട്ടിയുടെ ഏഴ് ഗ്രാം വരുന്ന സ്വർണമാല തന്ത്രപൂർവം കൈക്കലാക്കി. 2026 മെയ് മാസത്തിൽ ഇയാൾ കുട്ടിയുടെ വീട്ടിലെത്തി ലൈംഗികാതിക്രമം നടത്തിയതായും പരാതിയിൽ പറയുന്നു. പെൺകുട്ടി സ്വർണമാല തിരികെ ആവശ്യപ്പെട്ടപ്പോൾ കുട്ടിയുടെ വ്യാജ നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചതോടെ കുടുംബം പെരുനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
