പ്ര​ണ​യം നി​ര​സി​ച്ച യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; പെട്രോളും ലൈറ്ററുമായി യുവാവ് വീട്ടിലേക്ക് ഓടിക്കയറി; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്ട്

കോ​ഴി​ക്കോ​ട്: പ്ര​ണ​യം നി​ര​സി​ച്ച യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ പെ​ട്രോ​ളു​മാ​യി എ​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. കു​റ്റ്യാ​ടി പാ​ലേ​രി സ്വ​ദേ​ശി അ​രു​ണ്‍​ജി​ത്ത്(24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

താ​മ​ര​ശേ​രി​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​യാ​ള്‍ ക​യ​റി വ​രു​ന്ന​ത് ക​ണ്ട അ​മ്മ വാ​തി​ല​ട​ച്ചു. ഇ​തോ​ടെ ഇ​യാ​ള്‍​ക്ക് വീ​ട്ടി​ലേ​ക്ക് ക​യ​റാ​നാ​യി​ല്ല.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ ത​ട​ഞ്ഞു​വെ​ച്ച് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ നേ​ര​ത്തെ​യും യു​വ​തി​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ളു​ടെ കൈ​യി​ല്‍​നി​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളും ലൈ​റ്റ​റും ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment