കസബയിലേത് സ്ത്രീവിരുദ്ധതയെങ്കില്‍ ആ ഗാനരംഗത്തില്‍ പാര്‍വതി ചെയ്തത് പുരുഷ വിരുദ്ധത! അല്ലെങ്കിലും ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ; പ്രതാപ് പോത്തന്റെ വാക്കുകള്‍ക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

വാക്‌വാദങ്ങളും വിവാദങ്ങളും പോലീസിലും കോടതിയിലും എത്തിയിട്ടും നടി പാര്‍വതി ഉയര്‍ത്തിവിട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയോ അവ അവസാനിക്കുകയോ ചെയ്യുന്നില്ല. ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തില്‍ വച്ച് നടി പാര്‍വതി കസബ എന്ന് മമ്മൂട്ടി ചിത്രത്തെ സ്ത്രീവിരുദ്ധമെന്ന് വിളിച്ചതാണ് വിവാദമായത്.

ഇതേത്തുടര്‍ന്ന് നടിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുകയും സോഷ്യല്‍മീഡിയകളിലൂടെ അപമാനിച്ചവര്‍ക്കെതിരെ നടി പോലീസില്‍ പരാതി പറയുകയും ചിലരെയെല്ലാം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രമുഖരടക്കം നിരവധിയാളുകള്‍ പലപ്പോഴായി നടിയെ അനുകൂലിച്ചും അല്ലാതെയും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പ്രതികരിച്ചുകൊണ്ടുള്ള നടന്‍ പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. പ്രതാപ് പോത്തന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ…

സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ സ്ത്രീവിരുദ്ധത. അപ്പോള്‍ നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ല? അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ.

പ്രതാപ് പോത്തന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിന് ആയിരക്കണക്കിനാളുകളാണ് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. നിരവധി പേര്‍ അദ്ദേഹത്തിന്റേ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഇംഗ്ലീഷില്‍ പോസ്റ്റുകളിടുന്ന പതിവ് ശീലത്തിന് വിപരീതമായി തനി മലയാളത്തിലാണ് പ്രതാപ് പോത്തന്റെ കുറിപ്പെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

Related posts