കുന്നംകുളം നഗരവികസനം; 100 കോടിയുടെ പദ്ധതിക്കായി കിഫ്ബിയുടെ  സർവേ നടപടികൾ ആരംഭിച്ചു

കു​ന്നം​കു​ളം: ന​ഗ​ര​വി​ക​സ​ന​ത്തി​ന്‍റെ​യും, പു​തി​യ റിം​ഗ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ആ​യി കി​ഫ്ബി യു​ടെ വി​ദ​ഗ്ധ​സം​ഘം ആ​ദ്യ​ഘ​ട്ട സ​ർ​വ്വേ ആ​രം​ഭി​ച്ചു. കു​ന്നം​കു​ളം ന​ഗ​ര​വി​ക​സ​ന​ത്തി​ന് ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 100 കോ​ടി രൂ​പ രൂ​പ ചെ​ല​വ​ഴി​ച്ചു കൊ​ണ്ടു​ള്ള വ​ൻ പ​ദ്ധ​തി​യാ​ണ് കു​ന്നം​കു​ള​ത്ത് ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന​ത്. കു​ന്നം​കു​ളം പ​ട്ട​ണം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​ക​സ​ന​ത്തി​നും റിം​ഗ് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി 100 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ഫ്ബി വ​ഴി​യാ​ണ് ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ക. കു​ന്നം​കു​ളം പ​ട്ട​ണ​ത്തെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള റിം​ഗ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി 72 കോ​ടി രൂ​പ​യും ടൗ​ണ്‍ വി​ക​സ​ന​ത്തി​നാ​യി 28 കോ​ടി രൂ​പ​യും ഉ​ൾ​പ്പെ​ടു​ത്തി 100 കോ​ടി രൂ​പ​യാ​ണ് മൊ​ത്തം വി​ക​സ​ന​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്. റിം​ഗ് റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ 31 കോ​ടി രൂ​പ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. റിം​ഗ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് സ്കെ​ച്ചു​ക​ളും മ​റ്റും ത​യ്യാ​റാ​ക്കു​ന്ന​തി​നാ​ണ് കി​ഫ്ബി​യു​ടെ വി​ദ​ഗ്ധ സം​ഘം ഇ​ന്ന​ലെ കു​ന്നം​കു​ള​ത്ത് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

പ​ട്ടാ​ന്പി റോ​ഡി​ൽ നി​ന്നും മാ​ർ​ക്ക​റ്റ് , ബൈ​ജു തീ​യേ​റ്റ​ർ വ​ഴി വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ലേ​ക്ക് ക​യ​റി സീ​നി​യ​ർ ഗ്രൗ​ണ്ട് വ​ഴി തൃ​ശ്ശൂ​ർ റോ​ഡി​ലേ​ക്കു​ള്ള വ​ഴി​യു​ടെ പു​ന​ർ​നി​ർ​മാ​ണ മാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ ഉ​ള്ള​ത്. ഈ ​റോ​ഡ് 12 മീ​റ്റ​ർ ആ​യി​ട്ടാ​ണ് വി​ക​സി​പ്പി​ക്കു​ക. കൂ​ടാ​തെ ഗു​രു​വാ​യൂ​ർ റോ​ഡ് ഹെ​ർ​ബ​ർ​ട്ട് റോ​ഡി​ൽ നി​ന്നും തു​റ​ക്കു​ളം മാ​ർ​ക്ക​റ്റ് വ​ഴി ക​ക്കാ​ട് പാ​ട​ത്തു കൂ​ടി പു​തി​യ റോ​ഡ് പ​ദ്ധ​തി​യി​ൽ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

തു​റ​ക്കും മാ​ർ​ക്ക​റ്റ് റോ​ഡു​മാ​യി ബ​ന്ധി​ച്ച് ക​ക്കാ​ട് പാ​ട​ത്തു​കൂ​ടി 12 മീ​റ്റ​ർ വീ​തി​യി​ൽ ത​ന്നെ​യാ​ണ് പു​തി​യ റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ആ​കാ​ശ കാ​മ​റ സ്ഥാ​പി​ച്ച ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ട​ത്തു കൂ​ടി​യു​ള്ള പു​തി​യ റോ​ഡി​ന്‍റെ സ്കെ​ച്ച് കി​ഫ്ബി​യു​ടെ വി​ദ​ഗ്ധ​സം​ഘം ത​യ്യാ​റാ​ക്കു​ന്ന​ത്. ടൗ​ണി​ലെ പു​തി​യ​താ​യി വ​രു​ന്ന റോ​ഡു​ക​ളു​ടെ മൊ​ത്തം നീ​ളം ആ​റു കി​ലോ​മീ​റ്റ​ർ ആ​യി​രി​ക്കും.

കി​ഫ്ബി യി​ലെ ടെ​ക്നി​ക്ക​ൽ റി​സോ​ഴ്സ് സെ​ന്‍റ​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി എ​ത്തി​യി​രു​ന്ന​ത് . കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സീ​ത ര​വീ​ന്ദ്ര​ൻ , ക​ലാ​മ​ണ്ഡ​ലം ഭ​ര​ണ​സ​മി​തി അം​ഗം ടി.​കെ. വാ​സു, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പി.​ഐ. തോ​മ​സ്, കൗ​ണ്‍​സി​ല​ർ പി. ​കെ. ബി​നീ​ഷ് , സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​ൻ. സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു .

Related posts