പതിനേഴുകാരി ചാപിള്ളയെ പ്രസവിച്ച സംഭവം; വയറുവേദനയെ തുടർന്ന്  ആശുപത്രിയിലെത്തിയതായിരുന്നു യുവതി; പ്രതിയായ  കാമുകൻ നാടുവിട്ടു 


ക​ടു​ത്തു​രു​ത്തി: പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് പതിനേഴുകാ​രി പ്ര​സ​വി​ച്ച കേ​സി​ൽ കാ​മു​ക​ൻ ഒ​ളി​വി​ൽ. 24 ആ​ഴ്ച്ച പ്രാ​യ​മാ​യ കു​ഞ്ഞി​നാ​ണ് പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ​ദി​വ​സം ജന്മം ​ന​ൽ​കി​യ​ത്. വ​ള​ർ​ച്ച​യെ​ത്താ​ത്ത കു​ഞ്ഞി​നെ ചാ​പി​ള്ള​യാ​യി​ട്ടാ​ണ് പു​റ​തെ​ടു​ത്ത​ത്. ഞീ​ഴൂ​ർ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ര​യാ​യ​ത്.

വ​യ​റുവേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. പീ​ഡ​നം ന​ട​ത്തി​യ യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​നാ​ണെ​ന്ന് പോ​ലീ​സാ​ണ് പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ പോ​ക്സോ ആ​ക്ട് പ്ര​കാ​ര​മാ​ണ് 24 കാ​ര​നാ​യ കാ​മു​ക​നെ​തി​രെ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts