മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്കുള്ള മതില്‍ച്ചാട്ടം പിഴച്ചു ! 23കാരിയായ ഗര്‍ഭിണി മതിലില്‍ കുടുങ്ങി;പിന്നീട് സംഭവിച്ചത്…

നിയമവിരുദ്ധമായി മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് അമേരിക്കയിലെത്താനുള്ള ശ്രമത്തിനിടെ ഗര്‍ഭിണി 18 അടി ഉയരത്തില്‍ കുടുങ്ങി.

ഹോണ്ടുറാസില്‍ നിന്നുള്ള ഇരുപത്തിമൂന്നു വയസുകാരിയാണ് അതിസാഹസത്തിനു മുതിര്‍ന്നത്. എല്‍ പാസോയ്ക്കും ക്വീഡാഡ്് ജൂറോസിനു മധ്യേയുള്ള മതിലിലാണ് ഇവര്‍ വലിഞ്ഞുകയറിയത്.

പതിനെട്ടടി വരെ എത്തിയപ്പോള്‍ കയറാനും താഴേയ്ക്ക് ഇറങ്ങാനും പറ്റാത്ത നിലയിലായി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി യുവതിയെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെന്ന് യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് (സി.ബി.പി.) വ്യക്തമാക്കി.

പരിശോധനയ്ക്കു ശേഷം 42-ാം ചട്ടപ്രകാരം ഇവരെ തിരികെ മെക്സിക്കോയിലേക്ക് വിട്ടു. ആരോഗ്യപ്രശ്നമുള്ളവര്‍ രാജ്യത്തു പ്രവേശിക്കുന്നതു വിലക്കുന്ന പൊതുജനാരോഗ്യ ചട്ടമാണ് 42.

രക്ഷാദൗത്യത്തിന്റെ വീഡിയോ വൈറലായി. മതിലില്‍നിന്ന് ഇറങ്ങാന്‍ സി.ബി.പി. സഹായിക്കുന്ന ദൃശ്യങ്ങളും ഇതില്‍ കാണാം.

Related posts

Leave a Comment