വാലന്റൈന്‍സ് ദിനത്തില്‍ പ്രേമം വീണ്ടും

Premam_new01കേരളക്കരയാകെ പ്രണയമഴ പെയ്യിച്ച പ്രേമം വീണ്ടു പ്രദര്‍ശിപ്പിക്കുന്നു. വാലന്‍റൈന്‍സ് ദിനമായ ഫെബ്രുവരി 14 ന് ചെന്നൈയിലെ ജാസ് സിനിമാസിലാണ് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുന്നത്. കലാലയ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം കേരളക്കര ഒന്നടങ്കം സ്വീകരിച്ചതാണ്. വിജയകരമായി പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ ഡിവിഡിയടക്കം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ചിത്രം ഇപ്പോഴും തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ കാണാന്‍ ആള്‍ക്കാരുണ്ടാവുമെന്ന് മനസിലാക്കിയാണ് അല്‍ഫോണ്‍സ് ടീമും ഇത്തരമൊരു തീരുമാനവുമായി രംഗത്തു വന്നത്. എന്തായാലും പ്രണയ ദിനത്തില്‍ ഇതില്‍പ്പരം മികച്ചൊരു സന്തോഷം നിവിന്‍ പോളി ആരാധകര്‍ക്ക് ലഭിക്കാനിടയില്ല.

ഫെബ്രുവിരി 10 മുതല്‍ 16 വരെ ചെന്നൈ ജാസ് സിനിമാസിലാണ് പ്രേമം പ്രദര്‍ശിപ്പിക്കുന്നത്. നിവിന്‍ പോളിസായ് പല്ലവി ടീമിന്‍റെ പ്രേമം കൂടാതെ ചിന്പുത്രിഷ കൂട്ടുകെട്ടില്‍ ഇറങ്ങിയ വിണ്ണൈതാണ്ടി വരുവായ, ആര്യനയന്‍താര ടീമിന്‍റെ രാജാ റാണി തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രേമം കേരളക്കരയില്‍ മാത്രമല്ല ചെന്നൈയിലും പ്രേമം വിജയകരമായി പ്രദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. 250 ലേറെ ദിവസം പ്രേമം ചെന്നൈയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നായകനായ ജോര്‍ജിന്‍റെ വ്യത്യസ്ത കാലഘട്ടത്തിലുള്ള ജീവിതത്തെയാണ് ചിത്രം പകര്‍ത്തിയത്. സായി പല്ലവി, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി വേഷമിട്ടത്.

Related posts