തീപ്പെട്ടിയുണ്ടോ സുഹൃത്തേ ഒരു ബീഡി കത്തിക്കാന്‍, പുകവലിക്ക് അടിമയായ ചിമ്പാന്‍സിയെ കാണാം

cപ്യോംഗ്‌യാങ് ഉത്തരകൊറിയയുടെ തലസ്ഥാനം, ഏകാധിപതിയായ കിം ജോങ് ഉണിന്റെ നാട്. ചെറിയ തെറ്റുകള്‍ക്കു പോലും വലിയ ശിക്ഷകള്‍ കൊടുക്കുന്ന കിം ജോങ് ഉണിനെ പേടിയില്ലാത്ത ഒരാള്‍ ഇവിടെയുണ്ട്. പ്യോങ് യാങില്‍ കഴിഞ്ഞിടെ പ്രവര്‍ത്തനം ആരംഭിച്ച മൃഗശാലയിലെ പെണ്‍ ചിമ്പാന്‍സി അസിലിയയാണ് ഈ ധൈര്യശാലി. പരസ്യമായി പുകവലിയ്ക്കാന്‍ പാടില്ലയെന്ന ഉത്തരവിന് പുല്ലുവിലയാണ് ഇവള്‍ കൊടുക്കുന്നത്.

ഒന്നിനു പിറകെ ഒന്നായി ഇവള്‍ വലിച്ചുതള്ളുന്ന സിഗരറ്റുകള്‍ കണ്ടാല്‍ ഇവിടെ വലിയ പുകവലിക്കാര്‍ എന്നു പറഞ്ഞുനടക്കുന്നവര്‍ പോലും ഇളിഭ്യരാകും. കൊറിയന്‍ ഭാഷയില്‍ ഡാല എന്നാണ് ഈ പത്തൊമ്പതുകാരിയുടെ പേര്. ട്രെയിനര്‍ എറിഞ്ഞു കൊടുത്ത ലൈറ്റര്‍ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുന്നതും വലിക്കുന്നതുമെല്ലാം കാണാന്‍ മൃഗശാലയിലേക്ക് സന്ദര്‍ശകപ്രവാഹമാണ്. സിഗരറ്റ് ചുണ്ടില്‍ വച്ച് ഡാന്‍സ് കളിക്കുന്നതും ഇവള്‍ക്ക് ഹരമാണ്.

പ്യോങ് യാങിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണകേന്ദ്രവും ഈ മൃഗശാലയാണ്. വിശാലമായ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയമാണ് മറ്റൊരു പ്രത്യേകത. പിന്നെ ഇതുപോലെ വിക്രിയകള്‍ കാണിക്കുന്ന മറ്റുജീവികളും ആയിരങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. ബാസ്ക്കറ്റ് ബോള്‍ കളിക്കുന്ന കുരങ്ങന്മാരും. അബാക്കസിനെ അനുസ്മരിപ്പിക്കുന്ന നായകളും, ആളുകളെ പൊതിയുന്ന പ്രാവിന്‍കൂട്ടവുമെല്ലാം മൃഗശാലയുടെ മാറ്റു കൂട്ടുന്നു.

Related posts