കോണ്‍ഗ്രസിന് പഞ്ചാബ് മാത്രം, ഗോവയും ഉത്തരഖണ്ഡും ബിജെപിക്കൊപ്പം, യുപിയില്‍ ഫലത്തെ നിര്‍ണയിക്കുക എസ്പിയിലെ പ്രശ്‌നങ്ങള്‍, സര്‍വേ ഫലങ്ങള്‍ ഇങ്ങനെ

party logosപഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും ഗോവയും ഉത്തരാഖണ്ഡും ബിജെപി നേടുമെന്നും ഇന്ത്യാ ടുഡേ–ആക്‌സിസ് സര്‍വേ ഫലം. പഞ്ചാബില്‍ കോണ്‍ഗ്രസ് 55-62 സീറ്റ് നേടുമെന്നും അകാലി ദള്‍–ബിജെപി സഖ്യത്തെ മറികടന്ന് ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വേ പറയുന്നു. എഎപി 36-–41 സീറ്റ് നേടുമെന്നും ബിജെപി 18-22 സീറ്റിലൊതുങ്ങുമെന്നു സര്‍വേ പറയുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയാകുമെന്ന് 34 ശതമാനം പേര്‍ പറയുന്നു. പഞ്ചാബില്‍ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മായാവതിയുടെ ബിഎസ്പി 14 വരെ സീറ്റ് നേടുമെന്നും അഭിപ്രായ സര്‍വേ പ്രവചിക്കുന്നു.

40 അംഗ മന്ത്രിസഭയില്‍ 20-24 സീറ്റുവരെ നേടി ഗോവയില്‍ ബിജെപി അധികാരത്തില്‍ തുടരുമെന്നാണ് സര്‍വേയില്‍ പറയുന്നത്. കോണ്‍ഗ്രസിന് 13-15 വരെ സീറ്റുകളും. ഏറെ പ്രതീക്ഷയോടെ എത്തുന്ന എഎപിക്ക് 24 വരെ സീറ്റ് മാത്രമേ ലഭിക്കൂവെന്നും സര്‍വേ ഫലത്തില്‍ പറയുന്നു. മറ്റുപാര്‍ട്ടികള്‍ എല്ലാംകൂടി 14 വരെ സീറ്റുകള്‍ നേടും. ഫെബ്രുവരി നാലിനാണ് തിരഞ്ഞെടുപ്പ്. ലക്ഷ്മികാന്ത് പര്‍സേക്കര്‍ തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം ആളുകളുടെയും അഭിപ്രായം. മുന്‍മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ കേന്ദ്ര മന്ത്രിയായി ഡല്‍ഹിയിലേക്കു പോയതോടെ ബിജെപിക്ക് ഗോവയില്‍ പിന്തുണ കുറഞ്ഞുവെന്ന് 41 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു.

ഉത്തരാഖണ്ഡില്‍ നിലവിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണം നഷ്ടപ്പെടും. 41-46 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് സര്‍വേ പറയുന്നത്. 70 സീറ്റിലേക്കാണ് മല്‍സരം. കോണ്‍ഗ്രസിന് 18-23 വരെ സീറ്റുകളും മറ്റുള്ളവര്‍ക്ക് 26 സീറ്റുകളും നേടാനേ സാധിക്കുവെന്ന് അഭിപ്രായ സര്‍വേയില്‍ പറയുന്നു. ബിജെപിക്ക് 45 ശതമാനം വോട്ടും കോണ്‍ഗ്രസിന് 33 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സര്‍വേയുടെ പ്രവചനം. ഫെബ്രുവരി 15ന് ഒറ്റഘട്ടമായാണ് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ്.

Related posts