തന്റെ സ്വകാര്യ ഭാഗങ്ങളില്‍..! പൃ​ഥ്വി ഷാ ​മോ​ശ​മാ​യി പെരുമാറിയെന്ന്‌ ബോ​ജ്പൂ​രി ന​ടി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മും​ബൈ: ക്രി​ക്ക​റ്റ് താ​രം പൃ​ഥ്വി ഷാ ​ത​ന്നെ മോ​ശ​മാ​യി സ്പ​ർ​ശി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബോ​ജ്പൂ​രി ന​ടി​യും ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വെ​ൻ​സ​റു​മാ​യ സ​പ്നാ ഗി​ൽ.

ഷാ​യെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ റി​മാ​ൻ​ഡെ ചെ​യ്യ​പ്പെ​ട്ട ഗി​ൽ, ജ​യി​ൽ​മോ​ചി​ത​യാ​യ ശേ​ഷ​മാ​ണ് ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ഫെ​ബ്രു​വ​രി 15-ന് ​സെ​ൽ​ഫി നി​ഷേ​ധി​ച്ചെ​ന്ന പേ​രി​ൽ മും​ബൈ​യി​ലെ പ​ഞ്ച​ന‍​ക്ഷ​ത്ര ഹോ​ട്ട​ലി​ന് മു​മ്പി​ൽ വ​ച്ച് ഷായുമായി ഗി​ൽ ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു.

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഇ​ട​പെ​ട​ലി​ൽ ഗി​ല്ലി​നെ​യും സം​ഘ​ത്തെ​യും സ്ഥ​ല​ത്ത് നി​ന്ന് നീ​ക്കം ചെ​യ്ത ശേഷം ഷാ ​ഹോ​ട്ട​ലി​നു​ള്ളി​ലെ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യി.

ഇ​വി​ടെ നി​ന്നും തി​രി​ച്ചെ​ത്തി​യ വേ​ള​യി​ൽ, ഹൈ​വേ​യി​ൽ വ​ച്ച് കാ​ർ ത​ല്ലി​ത​ക​ർ​ക്കു​ക​യും ഷാ​യെ കൈ​യേ​റ്റം ചെ​യ്ത​തി​നുമാണ് ഗി​ല്ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കേ​സി​ൽ ഗി​ല്ലി​ന്‍റെ ഏ​ഴ് സു​ഹൃ​ത്തു​ക്ക​ളെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ഷാ​യു​ടെ ഈ ​ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും ക്രി​ക്ക​റ്റ​ർ ത​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നു​മാ​ണ് ഗി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

ഷാ ​ത​ന്‍റെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ചെ​ന്നും ബേ​സ്ബോ​ൾ ബാ​റ്റ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചെ​ന്നും ഗി​ൽ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഷാ​യ്ക്കെ​തി​രെ കേ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഗി​ൽ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment