മൂ​ന്നാം സീ​സ​ണ്‍ പ്രൈം ​വോ​ളി​ബോ​ൾ നാ​ളെ മു​ത​ൽ

ചെ​ന്നൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ വോ​ളി​ബോ​ൾ പോ​രാ​ട്ട​ത്തി​നു നാ​ളെ വി​സി​ൽ മു​ഴ​ങ്ങും. പ്രൈം ​വോ​ളി​ബോ​ൾ സീ​സ​ണ്‍ മൂ​ന്ന് പ​തി​പ്പ് നാ​ളെ ചെ​ന്നൈ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ. ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ചെ​ന്നൈ​യി​ലാ​ണ് അ​ര​ങ്ങേ​റു​ക. മാ​ർ​ച്ച് 21നാ​ണ് ഫൈ​ന​ൽ.

അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫെ​ൻ​ഡേ​ഴ്സ്, ബം​ഗ​ളൂ​രു ടോ​ർ​പി​ഡോ​സ്, കാ​ലി​ക്ക​ട്ട് ഹീ​റോ​സ്, ചെ​ന്നൈ ബ്ലി​റ്റ്സ്, ഡ​ൽ​ഹി തൂ​ഫാ​ൻ​സ്, ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക് ഹോ​ക്ക്സ്, കൊ​ച്ചി ബ്ലൂ ​സ്ട്രൈ​ക്കേ​വ്സ്, കോ​ൽ​ക്ക​ത്ത ത​ണ്ട​ർ​ബോ​ൾ​ട്ട്സ്, മും​ബൈ മി​റ്റി​യോ​സ് എ​ന്നി​ങ്ങ​നെ ഒ​ന്പ​ത് ഫ്രാ​ഞ്ചൈ​സി​ക​ളാ​ണ് പോ​രാ​ട്ട​രം​ഗ​ത്തു​ള്ള​ത്.

കൊ​ച്ചി x കോ​ഴി​ക്കോ​ട്

പ്രൈം ​വോ​ളി​ബോ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ സാ​ന്നി​ധ്യ​ങ്ങ​ളാ​ണ് കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സും കാ​ലി​ക്ക​ട്ട് ഹീ​റോ​സും. കേ​ര​ള ഡെ​ർ​ബി 16നു ​രാ​ത്രി 8.30ന് ​അ​ര​ങ്ങേ​റും. ഇ​രു​ടീ​മി​ന്‍റെ​യും സീ​സ​ണി​ലെ ആ​ദ്യ​മ​ത്സ​ര​വു​മാ​ണ​ത്.

മാ​ർ​ച്ച് 10വ​രെ​യാ​ണ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ. തു​ട​ർ​ന്ന് മാ​ർ​ച്ച് 11 മു​ത​ൽ 18 വ​രെ സൂ​പ്പ​ർ 5 അ​ര​ങ്ങേ​റും. 19ന് ​എ​ലി​മി​നേ​റ്റ​റും 21ന് ​രാ​ത്രി 8.30ന് ​ഫൈ​ന​ലും ന​ട​ക്കും. വൈ​കു​ന്നേ​രം 6.30, രാ​ത്രി 8.30 എ​ന്നി​ങ്ങ​നെ​യാ​ണ് എ​ല്ലാ മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റു​ന്ന​ത്. സോ​ണി സ്പോ​ർ​ട്സ് 1, 3, 4, ലി​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ത​ത്സ​മ​യം കാ​ണാം.

Related posts

Leave a Comment