പ്രൈം ​വോ​ളി​ബോ​ൾ ഫൈ​ന​ൽ: കാ​ലി​ക്ക​ട്ട് vs ഡ​ൽ​ഹി

ചെ​ന്നൈ: പ്രൈം ​വോ​ളി​ബോ​ൾ സീ​സ​ണ്‍ മൂ​ന്ന് ഫൈ​ന​ലി​ൽ കാ​ലി​ക്ക​ട്ട് ഹീ​റോ​സും ഡ​ൽ​ഹി തൂ​ഫാ​ൻ​സും ഏ​റ്റു​മു​ട്ടും. സൂ​പ്പ​ർ ഫൈ​വ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് കാ​ലി​ക്ക​ട്ട് ഹീ​റോ​സ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

ഇ​ന്ന​ലെ ന​ട​ന്ന എ​ലി​മി​നേ​റ്റ​റി​ൽ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫെ​ൻ​ഡേ​ഴ്സി​നെ കീ​ഴ​ട​ക്കി​യാ​ണ് പ്രൈം ​വോ​ളി​ബോ​ളി​ലെ ക​ന്നി​ക്കാ​രാ​യ ഡ​ൽ​ഹി തൂ​ഫാ​ൻ​സ് ഫൈ​ന​ലി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്ത​ത്. അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ 15-9, 10-15, 10-15, 15-12, 17-15നാ​യി​രു​ന്നു ഡ​ൽ​ഹി​യു​ടെ ജ​യം.

നാ​ളെ​യാ​ണ് ഡ​ൽ​ഹി x കാ​ലി​ക്ക​ട്ട് ഫൈ​ന​ൽ. വൈ​കു​ന്നേ​രം 6.30നാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ടം തു​ട​ങ്ങു​ക. ലീ​ഗ് റൗ​ണ്ട് പോ​യി​ന്‍റ് ടേ​ബി​ളി​ലും കാ​ലി​ക്ക​ട്ടാ​യി​രു​ന്നു ഒ​ന്നാം സ്ഥാ​ന​ക്കാ​ർ.

സൂ​പ്പ​ർ ഫൈ​വി​ൽ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ ആ​റ് പോ​യി​ന്‍റ് നേ​ടി​യാ​ണ് കാ​ലി​ക്ക​ട്ട് ഫൈ​ന​ലി​ലേ​ക്ക് നേ​രി​ട്ട് മു​ന്നേ​റി​യ​ത്. സൂ​പ്പ​ർ ഫൈ​വി​ലെ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു ഡ​ൽ​ഹി തൂ​ഫാ​ൻ​സും (അ​ഞ്ച് പോ​യി​ന്‍റ്) അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫെ​ൻ​ഡേ​ഴ്സും (നാ​ല് പോ​യി​ന്‍റ്).

Related posts

Leave a Comment