ഇ​ത് മ​ല​യാ​ളി​ക​ളു​ടെ സി​നി​മ; പൃ​ഥ്വി​രാ​ജ്

‘ആ​ടു​ജീ​വി​തം എ​ന്ന ക​ഥ, ആ ​പു​സ്ത​കം, ആ ​ജീ​വി​തം… ഇ​ന്നി​പ്പോ​ള്‍ ഈ ​സി​നി​മ മ​ല​യാ​ളി​യു​ടേ​താ​യി​രി​ക്കു​ന്നു. ഞ​ങ്ങ​ള്‍ ഒ​രു നി​മി​ത്ത​മാ​യെ​ന്നേ​യു​ള്ളൂ. ഇ​തു​പോ​ലെ വ​ള​രെ ചു​രു​ക്കം സി​നി​മ​ക​ളാ​ണ് ഒ​രു ഇ​ന്‍​ഡ​സ്ട്രി​യു​ടെ സി​നി​മ അ​ല്ലെ​ങ്കി​ല്‍ എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും സി​നി​മ എ​ന്ന ഐ​ഡ​ന്‍റി​റ്റിയി​ലേ​ക്കു റി​ലീ​സി​നു മു​ന്നേ എ​ത്തി​പ്പെ​ടു​ക.

ആ​ടു​ജീ​വി​തം എ​ന്ന സി​നി​മ​യു​ടെ അ​നു​ഭ​വം എ​ന്നെ സ്വാ​ധീ​നി​ക്കാ​ന്‍ പോ​കു​ന്ന​ത് സി​നി​മാ​ന​ട​നോ സം​വി​ധാ​യ​ക​നോ നി​ര്‍​മാ​താ​വോ ആ​യി​ട്ട​ല്ല, ഒ​രു മ​നു​ഷ്യ​ന്‍ എ​ന്ന രീ​തി​യി​ലാ​ണ്. ആ ​സ്വാ​ധീ​നം വ​രും​കാ​ല​ങ്ങ​ളി​ല്‍ എ​ന്‍റെ അ​ഭി​ന​യ​ത്തെ​യും സി​നി​മാ​നി​രീ​ക്ഷ​ണ​ത്തെ​യും ജീ​വി​ത​നി​രീ​ക്ഷ​ണ​ത്തെ​യു​മൊ​ക്കെ സ്വാ​ധീ​നി​ച്ചേ​ക്കാം. ഇ​തൊ​രു ലൈ​ഫ് എ​ക്‌​സ്പീ​രി​യ​ന്‍​സാ​ണെ​ന്നു ഞാ​ന്‍ ക​രു​തു​ന്നു.

ന​ജീ​ബ് എ​ന്ന മ​നു​ഷ്യ​ന്‍ ജീ​വി​ച്ച ജീ​വി​ത​വു​മാ​യും അ​ദ്ദേ​ഹം അ​നു​ഭ​വി​ച്ച യാ​ത​ന​ക​ളു​മാ​യും യാ​തൊ​രു​വി​ധ താ​ര​ത​മ്യ​വു​മി​ല്ല. പ​ക്ഷേ, ന​മ്മു​ടേ​താ​യ രീ​തി​യി​ല്‍ വ​ലി​യൊ​രു യാ​ത്ര​യാ​യി​രു​ന്നു.

ആ​ടു​ജീ​വി​തം എ​ന്ന സി​നി​മ​യു​ടെ മേ​ക്കിം​ഗും ന​ജീ​ബാ​യി ഞാ​ന്‍ ജീ​വി​ച്ച കു​റ​ച്ചു​നാ​ളു​ക​ളു​മാ​യി​രി​ക്കും ഇ​നി വ​ലി​യ സ്വാ​ധീ​ന​മാ​കു​ന്ന​ത്’ – ആ​ടു​ജീ​വി​തം പ്ര​സ് മീ​റ്റി​ല്‍ പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

Related posts

Leave a Comment