പ​ണ​മി​ല്ല, അ​തി​നാ​ൽ  മ​ത്സ​രി​ക്കു​ന്നി​ല്ല:  ജ​യ​സാ​ധ്യ​ത​യ്ക്ക് അ​ടി​സ്ഥാ​നം ജാ​തി​യും മ​ത​വു​മെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി നി​ർ​മ​ല സീ​താ​രാ​മ​ൻ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ത്ത​ത് കൈ​യ്യി​ൽ പ​ണം ഇ​ല്ലാ​ത്ത​തു​കൊ​ണ്ടെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ൻ. ഒ​രു ടി​വി ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ലാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നോ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നോ മ​ത്സ​രി​ക്കാ​ൻ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ​പി ന​ദ്ദ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഒ​രാ​ഴ്ച​യോ​ളം ആ​ലോ​ചി​ച്ച​ശേ​ഷം പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു പ​റ​ഞ്ഞു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ആ​ന്ധ്രാ പ്ര​ദേ​ശി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ജ​യ​സാ​ധ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും ത​നി​ക്ക് പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നി​ല്ല. ഏ​ത് ജാ​തി​യാ​ണ് ഏ​ത് സ​മു​ദാ​യ​മാ​ണ് എ​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​സാ​ധ്യ​ത​യ്ക്ക് അ​ടി​സ്ഥാ​ന​മെ​ന്ന വി​മ​ര്‍​ശ​ന​വും നി​ര്‍​മ​ല സീ​താ​രാ​മ​ൻ ഉ​യ​ർ​ത്തി.

Related posts

Leave a Comment