വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് യാ​ത്ര നി​ഷേ​ധി​ച്ച സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ; ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് യാ​ത്ര നി​ഷേ​ധി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ ക​ല്ല​ന്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ർ​ക്ക​ല–​ക​ല്ല​ന്പ​ലം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കാ​ർ​ത്തി​ക ബ​സ്സി​ന്‍റെ ഡ്രൈ​വ​ർ അ​ഖി​ൽ (31) നെ​യാ​ണ് ക​ല്ല​ന്പ​ലം സി​ഐ. അ​നൂ​പ് ച​ന്ദ്ര​ൻ, എ​സ്ഐ​മാ​രാ​യ വി​നോ​ദ്, ജോ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദ്യാ​ർ​ത്ഥി​ക​ളെ സ്വ​കാ​ര്യ ബ​സ്സു​ക​ളി​ൽ ക​യ​റ്റു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​കാ​ര്യ ബ​സ്സ് ഡ്രൈ​വ​ർ​മാ​രോ​ടും ജീ​വ​ന​ക്കാ​രോ​ടും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​മാ​രും ജീ​വ​ന​ക്കാ​രും പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശം അ​വ​ഗ​ണി​ക്കു​ന്ന​താ​യി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഇ​ന്ന് വീ​ണ്ടും പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ക​ല്ല​ന്പ​ലം സി​ഐ അ​നൂ​പ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പരിശോധന നടത്തുകയായിരുന്നു.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​തെ പോ​യ കാ​ർ​ത്തി​ക ബ​സ്സി​ന്‍റെ ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബ​സ്സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് ക​ല്ല​ന്പ​ലം പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ ബ​സ്സു​ക​ളി​ൽ സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് യാ​ത്ര നി​ഷേ​ധി​ക്കു​ക​യും, ക​ണ്‍​സ​ഷ​ൻ അ​നു​വ​ദി​ക്കാ​തെ​യും വി​ദ്യാ​ർ​ത്ഥി​ക​ളെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ നി​ര​ന്ത​രം വ​ർ​ധി​ച്ച് വ​രി​ക​യാ​ണ്.

Related posts