ഇന്ന് ഇന്ത്യയിലുടനീളം സിനിമയിൽ ഒരു പുതിയ തലമുറ തന്നെ വളർന്നുവരുന്നുണ്ടെന്ന് പ്രിയദർശൻ. മലയാള സിനിമയിൽ ഞാൻ കാണുന്ന ഏറ്റവും വലിയ പ്രത്യേകത, വലിയ ബജറ്റുകൾ ഇല്ലെങ്കിൽ പോലും അവർ സിനിമയുടെ ഉള്ളടക്കത്തിന് നൽകുന്ന പ്രാധാന്യമാണ്.
പുതിയ കാലത്തെ സംവിധായകർ അവരുടെ കഥകൾ വളരെ രസകരമായി അവതരിപ്പിക്കുന്നു. ഒടിടിയുടെ വരവോടെ അവർക്ക് വലിയൊരു പ്രേക്ഷകവൃന്ദത്തെയും ലഭിക്കുന്നുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ബോളിവുഡിൽ അത്തരമൊരു മാറ്റം കാണാൻ കഴിയുന്നില്ലെന്ന് പ്രിയദർശൻ പറഞ്ഞു.
