തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയാഗാന്ധിക്ക് പങ്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. പങ്ക് തെളിയിക്കുന്ന യാതൊരു രേഖയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണയും തുടര്‍ ഭരണം ഉറപ്പാണെന്നും നൂറ് സീറ്റിലധികം എല്‍ഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേ സമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയാഗാന്ധിക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നാണ് സിപിഎം നേതാക്കള്‍ പ്രചരണം നടത്തി വന്നിരുന്നത്.
എം.എ.ബേബിയുടെ അഭിപ്രായം സിപിഎമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് പരാമര്‍ശം നടത്തിയ രാഹുല്‍ഗാന്ധിക്കെതിരേ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്വര്‍ണം കട്ടവരും വാങ്ങിയവരും സ്വന്തം വീട്ടില്‍ എങ്ങനെ വന്നുവെന്ന് രാഹുല്‍ വ്യക്തമാക്കണമെന്നായിരുന്നു മുഖ്യമന്ത്രി പരിഹസിച്ചത്
