ദൈവം സമ്മാനിച്ച മഹത്തായ നിമിഷങ്ങളിലൊന്ന് ! സന്തോഷം ആരാധകരുമായി പങ്കുവെച്ച് പ്രിയദര്‍ശന്‍…

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡിയില്‍ മകള്‍ കല്യാണി അഭിനയിക്കുന്ന സന്തോഷം പങ്കുവച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍.

പ്രിയ സുഹൃത്തായ ലാലിനൊപ്പം കല്യാണി വേഷമിടുന്നതിന്റെ സന്തോഷമാണ് ഇരുവരുടെയും ചിത്രത്തിനൊപ്പം പ്രിയദര്‍ശന്‍ പങ്കുവച്ചത്.

‘ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മഹത്തായ നിമിഷങ്ങളില്‍ ഒന്നാണ് ഇത്. എന്റെ മകള്‍ കല്യാണി എന്റെ ഏറ്റവും വലിയ അനുഗ്രഹമായ സുഹൃത്ത് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു.. പൃഥ്വിരാജിനും ആന്റണിക്കും നന്ദി…’ പ്രിയദര്‍ശന്‍ കുറിച്ചു

പൃഥ്വിരാജും സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ടെന്നതാണ് ബ്രോ ഡാഡിയുടെ മറ്റൊരു പ്രത്യേകത. മീന, കനിഹ, മുരളി ഗോപി, സൗബിന്‍, ലാലു അലക്‌സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. ശ്രീജിത്ത് എന്നും ബിബിന്‍ മാളിയേക്കലുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

അഭിനന്ദന്‍ രാമാനുജം ഛായഗ്രഹണം നിര്‍വഹിക്കുന്നു. ദീപക് ദേവാണ് സംഗീതം. എം ആര്‍ രാജകൃഷ്ണനാണ് ഓഡിയോഗ്രാഫി.

Related posts

Leave a Comment