‘മു​ൻ​നി​ര നാ​യ​ക​ന്മാ​രോ​ടൊ​പ്പം കാ​സ്റ്റ് ചെ​യ്യാ​ത്ത​തെ​ന്ന് അ​ദ്ഭു​ത​പ്പെ​ട്ടി​ട്ടു​ണ്ട്, ഇ​തു​വ​രെ ഉ​ത്ത​ര​മി​ല്ലാ​ത്ത ഒ​രു ചോ​ദ്യ​മാ​ണ​ത്’: പ്രി​യാ​മ​ണി

മോ​ഡ​ലിംഗ് രം​ഗ​ത്തു​നി​ന്ന് തെ​ലു​ങ്കി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് പ്രി​യാ​മ​ണി. പി​ന്നീ​ട് ക​ന്ന​ഡ, ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ല്‍ ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ള്‍ ചെ​യ്യു​ക​യും ദേ​ശീ​യ​ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്ത താ​ര​മാ​ണ് പ്രി​യാ​മ​ണി. താ​രം മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ച്ച മി​ക്ക ചി​ത്ര​ങ്ങ​ളും ഹി​റ്റ് ലി​സ്റ്റി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ള്ള​താ​ണ്. അ​ഭി​നേ‍​ത്രി​യാ​യി മാ​ത്ര​മ​ല്ല ന​ര്‍​ത്ത​കി​യാ​യും പ്രി​യാ​മ​ണി തി​ള​ങ്ങി​യി​ട്ടു​ണ്ട്. ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​യു​ടെ വി​ധി​ക​ർ​ത്താ​വാ​യി എ​ത്തി​യ​തോ​ടെ പ്രി​യാ​മ​ണി ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​രു​ടെ​യും പ്രി​യ​താ​ര​മാ​യി.

ഇ​പ്പോ​ഴി​താ മു​ന്‍​നി​ര നാ​യ​ക​ന്മാ​ര്‍​ക്കൊ​പ്പം ത​ന്നെ അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ക്കാ​ത്ത​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നു പ​റ​യു​ക​യാ​ണ് പ്രി​യാ​മ​ണി. എ​ന്തു​കൊ​ണ്ടാ​ണ് എ​ന്നെ മു​ൻ​നി​ര നാ​യ​ക​ന്മാ​രോ​ടൊ​പ്പം കാ​സ്റ്റ് ചെ​യ്യാ​ത്ത​തെ​ന്ന് നി​ങ്ങ​ളെ​പ്പോ​ലെ ത​ന്നെ ഞാ​നും അ​ദ്ഭു​ത​പ്പെ​ട്ടി​ട്ടു​ണ്ട്. സ​ത്യം പ​റ​ഞ്ഞാ​ൽ അ​ത് എ​നി​ക്കും ഇ​തു​വ​രെ ഉ​ത്ത​ര​മി​ല്ലാ​ത്ത ഒ​രു ചോ​ദ്യ​മാ​ണ്.

ഒ​രു​പ​ക്ഷേ, നി​ങ്ങ​ൾ അ​ത് സം​വി​ധാ​യ​ക​രോ​ടും നി​ർ​മാ​താ​ക്ക​ളോ​ടും ചോ​ദി​ക്കേ​ണ്ടി വ​രും. ആ​രോ​ടും കു​റ്റം പ​റ​യാ​ൻ വേ​ണ്ടി പ​റ​യു​ന്ന​ത​ല്ല, പ​ക്ഷേ, ഞാ​ൻ പ​ല​രി​ൽ നി​ന്നും കേ​ട്ടി​ട്ടു​ള്ള​ത് പ​ല​ർ​ക്കും എ​ന്നോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ല എ​ന്നാ​ണ്. ഒ​രു​പ​ക്ഷേ, ഞാ​ൻ അ​വ​രു​ടെ പ്ര​ക​ട​ന​ത്തെ നി​ഷ്പ്ര​ഭ​മാ​ക്കും എ​ന്ന ഭ​യം കൊ​ണ്ടാ​വാം ഇ​ത്. ഇ​ത് എ​ത്ര​ത്തോ​ളം സ​ത്യ​മാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല, പ​ക്ഷേ, ഇ​താ​ണു ഞാ​ൻ കേ​ൾ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ആ​രെ​ങ്കി​ലും ഇ​തി​നൊ​രു വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ എ​ന്നു ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു… എ​ന്നാ​ണ് പ്രി​യാ​മ​ണി പ​റ​യു​ന്ന​ത്. ഭ​ര​ദ്വാ​ജ് രം​ഗ​നൊ​പ്പ​മു​ള്ള പോ​ഡ്കാ​സ്റ്റി​ലാ​ണ് പ്രി​യാ​മ​ണി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മ​ല​യാ​ള​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യ ഓ​ഫീ​സ​ർ ഓ​ൺ ഡ്യൂ​ട്ടി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പ്രി​യാ​മ​ണി ഒ​ടു​വി​ൽ വേ​ഷ​മി​ട്ട​ത്. മ​നോ​ജ് ബാ​ജ്‌​പേ​യി​യോ​ടൊ​പ്പ​മു​ള്ള ‘ഫാ​മി​ലി മാ​ൻ സീ​സ​ൺ 3’ വെ​ബ് സീ​രി​സി​ലും താ​രം തി​ള​ങ്ങു​ന്നു​ണ്ട്. വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത ‘സ​ര​സ്വ​തി’ എ​ന്ന ചി​ത്ര​ത്തി​ലും ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ പ്രി​യാ​മ​ണി എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment