ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന കാമ്പസ് പ്രണയകഥ പ്രേംപാറ്റയുടെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു. ഒരു എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. മമ്ത മോഹൻദാസ് ചിത്രത്തിന്റെ ആരംഭ ചടങ്ങുകളിലെ പ്രത്യേക സാന്നിധ്യമായി.
പ്രേക്ഷകശ്രദ്ധ ആകർഷിച്ച ആയിഷയ്ക്കും ഇഡിക്കും ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ തന്നെയാണു നിർമിക്കുന്നത്. ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രത്തിലെ നായിക കൊൽക്കത്തയിൽ നിന്നുള്ള പുതുമുഖമാണ്. ജുനൈസ് വി. പി, സാഫ് ബോയ്, ഹനാൻ ഷാ, അശ്വിൻ വിജയൻ, ടിസ് തോമസ്, ഇന്നസെന്റ് തുടങ്ങി മലയാള സിനിമയുടെ പുതിയ ട്രെൻഡ് സെറ്റേഴ്സെല്ലാം ചിത്രത്തിൽ അണിനിരക്കുന്നു. ഇവർക്കൊപ്പം സൈജു കുറുപ്പ് , സിദ്ദിഖ്, അനുശ്രീ, രാജേഷ് മാധവൻ, സഞ്ജു ശിവ്റാം, ഇർഷാദ് അലി, ബിപിൻ പെരുമ്പള്ളി തുടങ്ങി താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട് പ്രേംപാറ്റയിൽ.
സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമാതാവാകുന്ന പ്രേംപാറ്റയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഒമർ നവാസി. ഛായാഗ്രഹണം- രണദിവ. ഒരു കോളേജ് കാമ്പസിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രേമകഥയായ പ്രേം പാറ്റയിൽ അങ്കിത് മേനോന്റെ സംഗീതത്തിന് പാട്ടുകൾ എഴുതുന്നത് മുഹ്സിൻ പരാരിയും, സുഹൈൽ എം. കോയ, മുത്തു എന്നിവർ ചേർന്നാണ്. പ്രേമലു, സൂപ്പർ ശരണ്യ തുടങ്ങിയ സിനിമകളിലൂടെ സുപരിചിതനായ ആകാശ് വർഗീസ് ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. കൊറിയോഗ്രഫി- പ്രസന്ന മാസ്റ്റർ.
മാർക്കോയ്ക്കുശേഷം കലൈ കിംഗ്സൺ സ്റ്റണ്ട് മാസ്റ്റർ ആകുന്ന സിനിമ എന്ന പ്രത്യേകതയും പ്രേംപാറ്റക്കുണ്ട്. പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, കോസ്റ്റ്യൂം- സമീറ സനീഷ്, സൗണ്ട് ഡിസൈനർ-വിഷ്ണു സുജാതൻ, മേക്കപ്പ്- സുധി സുരേന്ദ്രൻ. ചീഫ് അസോസിയേറ്റ്- സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് നന്ദിപുലം, എസ്എഫ്എക്സ്- ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ് ശ്രീക് വാര്യർ, സ്റ്റിൽസ്- രോഹിത് കെ. സുരേഷ്, ടൈറ്റിൽ ആൻഡ് പോസ്റ്റേഴ്സ്- യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്, പബ്ലിസിറ്റി- മാഡിസം ഡിജിറ്റൽ. 45 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂളുകൾ ഉള്ള ചിത്രത്തിന്റെ ലൊക്കേഷനുകൾ കോഴിക്കോടും തൃശൂരുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നു. പിആർഒ- മഞ്ജു ഗോപിനാഥ്.
