തോ​ൽ​ക്കു​മെ​ന്ന ഭ​യ​മു​ണ്ടാ​യാ​ൽ ആ ​ദി​വ​സം മു​റി​ക്കു​ള്ളി​ൽ ഒ​ളി​ച്ചി​രി​ക്കുമെന്ന് പ്രി​യ​ങ്ക

ല​ക്നോ: തോ​ൽ​ക്കു​മെ​ന്ന ഭ​യ​മു​ണ്ടാ​യാ​ൽ ആ ​ദി​വ​സം താ​ൻ മു​റി​ക്കു​ള്ളി​ൽ ഒ​ളി​ച്ചി​രി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. വാ​രാ​ണ​സി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ മ​ത്സ​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​തി​നെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക.

ഞാ​ൻ പോ​രാ​ടു​ക​യാ​ണ്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും സ​ഞ്ച​രി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​വി​ടു​ത്തെ പ്ര​വ​ർ​ത്ത​ക​രോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചു. വാ​രാ​ണ​ണാ​സി​യി​ൽ മ​ത്സ​രി​ച്ചാ​ൽ എ​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​വി​ടെ മാ​ത്രം ഒ​തു​ങ്ങി​പ്പോ​കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ തോ​ൽ​ക്കു​മെ​ന്ന് ഒ​രി​ക്ക​ലും ഭ​യ​പ്പെ​ടു​ന്നി​ല്ല. തോ​ൽ​ക്കു​മെ​ന്ന ഭ​യം ഉ​ണ്ടാ​യാ​ൽ ആ ​ദി​വ​സം ഞാ​ൻ മു​റി​ക്കു​ള്ളി​ൽ ഒ​ളി​ച്ചി​രി​ക്കും- പ്രി​യ
ങ്ക ​പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് അ​തി​ന്‍റെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റു ചി​ല സീ​റ്റു​ക​ളി​ലും വി​ജ​യി​ക്കു​മെ​ന്നും വി​ജ​യ​സാ​ധ്യ​ത കു​റ​ഞ്ഞ മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി​യു​ടെ വോ​ട്ടു​ക​ൾ ചോ​ർ​ത്തു​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ വോ​ട്ടു​ക​ൾ ചോ​ർ​ത്താ​ൻ കോ​ണ്‍​ഗ്ര​സി​നു പ​ദ്ധ​തി​യി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Related posts