ഐ​ശ്വ​ര്യ​റാ​യിയുമൊത്ത്..! പ്രിയങ്കയ്ക്ക് അനിഷ്ടം; അഭിഷേക് ബച്ചൻ പുറത്ത് ?

Abishek

പ​ത്മാ​വ​തി​ക്കു​ശേ​ഷം സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ഷാ​രൂ​ഖ് ഖാ​നെ​യും പ്രി​യ​ങ്ക ചോ​പ്ര​യേ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ഗ​സ്ത​ഖി​യാ​ൻ.ഈ ​ചി​ത്ര​ത്തി​ൽ ആ​ദ്യം അ​ഭി​ഷേ​ക് ബ​ച്ച​നെ ആ​യി​രു​ന്നു നാ​യ​ക​നാ​യി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യ പ്രി​യ​ങ്ക ചോ​പ്ര അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ചി​ത്ര​ത്തി​ൽ​നി​ന്നും അ​ഭി​ഷേ​ക് ബ​ച്ച​നെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു​വ​ത്രേ.

ഐ​ശ്വ​ര്യ​റാ​യിയുമൊത്ത് അ​ഭി​ഷേ​ക് മു​ന്പ് അ​ഭി​ന​യി​ച്ചു​വെ​ന്ന​താ​ണ് പ്രി​യ​ങ്ക​യു​ടെ അ​നി​ഷ്ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. പു​തി​യ ചി​ത്ര​ത്തി​ൽ ച​രി​ത്ര​സി​നി​മ​ക​ളി​ലൊ​ന്നും ഇ​തു​വ​രെ അ​ഭി​ന​യി​ക്കാ​ത്ത നാ​യ​ക​ന​ട​നെ പ്രി​യ​ങ്ക​യ്ക്കു​വേ​ണം. ന​ടി ഇ​ങ്ങ​നെ ഒ​രാ​വ​ശ്യം മു​ന്നോ​ട്ടു​വ​ച്ച​താ​ണ് അ​ഭി​ഷേ​കി​ന്‍റെ ചി​ത്ര​ത്തി​ലെ സാ​ധ്യ​ത ന​ശി​പ്പി​ച്ച​ത്. 2006ൽ ​ഉം​റാ​വു ജാ​ൻ എ​ന്ന സി​നി​മ​യി​ൽ ഐ​ശ്വ​ര്യ​റാ​യി​യു​ടെ നാ​യ​ക​നാ​യി അ​ഭി​ഷേ​ക് ബ​ച്ച​ൻ അ​ഭി​ന​യി​ച്ചി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​വം​ബ​റി​ൽ തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്രി​യ​ങ്ക​യു​ടെ തി​ര​ക്ക് അ​നു​സ​രി​ച്ച് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗും നീ​ണ്ടു​പോ​യേ​ക്കാം. ര​ണ്ടാ​മ​ത്തെ ഹോ​ളി​വു​ഡ് സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ് പ്രി​യ​ങ്ക ഇ​പ്പോ​ൾ. ഈ ​ചി​ത്ര​ത്തി​നു​ശേ​ഷ​മാ​വും ഗ​സ്ത​ഖി​യാ​നു​മാ​യി പ്രി​യ​ങ്ക സ​ഹ​ക​രി​ക്കു​ക.

Related posts