പ്രായപൂർത്തിയായ എന്നെ നിക്ക് കണ്ടത് കുട്ടിയായിരുന്നപ്പോൾ; പിന്നെ അവൻ എന്‍റെ ഭർത്താവായി; തുറന്ന് പറഞ്ഞ് പ്രിയങ്ക


നി​ക്ക് ചെ​റി​യ കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് എ​ന്നെ ആ​ദ്യ​മാ​യി ക​ണ്ട​ത്. അ​തും ടെ​ലി​വി​ഷ​നി​ലൂ​ടെ. ഞങ്ങൾ തമ്മിലുള്ള വി​വാ​ഹ​ശേ​ഷം നി​ക്കി​ന്‍റെ അ​മ്മ​യാ​ണ് ഇ​ക്കാ​ര്യം എ​ന്നോ​ട് പ​റ​ഞ്ഞ​ത്.

അ​തു കേ​ട്ട​പ്പോ​ള്‍ കൗ​തു​ക​വും അ​മ്പ​ര​പ്പും തോ​ന്നി. പ​തി​നെ​ട്ടാം വ​യ​സി​ലാ​ണ് എ​നി​ക്ക് ലോ​ക​സു​ന്ദ​രി പ​ട്ടം കി​ട്ടു​ന്ന​ത്. ആ ​ച​ട​ങ്ങ് നി​ക്ക് ക​ണ്ടി​രു​ന്നു​വെ​ന്ന് അ​മ്മ പ​റ​ഞ്ഞു.

2000 ന​വം​ബ​റി​ല്‍ ആ​യി​രു​ന്നു ഈ ​ച​ട​ങ്ങ്. അ​തി​ന് തൊ​ട്ടു​മു​മ്പു​ള്ള ജൂ​ലൈ​യി​ല്‍ എ​നി​ക്ക് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യി​രു​ന്നു. നി​ക്കി​ന്‍റെ അ​ച്ഛ​ന്‍ കെ​വി​ന്‍ സീ​നി​യ​റി​ന് സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ള്‍ കാ​ണു​ന്ന​ത് വ​ലി​യ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​നെ​യാ​ണ് അ​ന്ന് അ​വ​ര്‍ മി​സ് വേ​ള്‍​ഡ് മ​ത്സ​രം ക​ണ്ട​ത്. ഇ​തി​നി​ട​യി​ല്‍ നി​ക്കും അ​വ​ര്‍​ക്ക് അ​രി​കി​ലെ​ത്തി മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന​ഭാ​ഗ​ങ്ങ​ള്‍ കാ​ണു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മ്മ പ​റ​ഞ്ഞ -പ്രി​യ​ങ്ക ചോ​പ്ര

Related posts

Leave a Comment