പ്രിയങ്ക-നിക്ക് ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു പുത്തന്‍ അതിഥി കൂടി; പുതിയ അതിഥിയ്ക്കായി സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ആരംഭിച്ച് പ്രിയങ്ക

പ്രിയങ്ക-നിക്ക് ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തി. ഒരു നായകുട്ടിയാണ് പ്രിയങ്ക-നിക്ക് ദമ്പതികള്‍ക്ക് കൂട്ടായി എത്തിയിരിക്കുന്നത്. നിക്ക് ജൊനാസിന് പ്രിയങ്ക ചോപ്ര നല്‍കിയ സര്‍പ്രൈസ് സമ്മാനമായിരുന്നു നായകുട്ടി. രാവിലെ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റ് അത്ഭുതത്തോടെ നായകുട്ടിയെ നോക്കുന്ന നിക്കിന്റെ ദൃശ്യങ്ങള്‍ പ്രിയങ്ക സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രിയങ്ക, നിക്കിന് നായകുട്ടിയെ സമ്മാനിച്ചത്. ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക-നിക്ക് ദമ്പതികളുടെ വിവാഹവാര്‍ഷികം.

ജിനോ’ എന്നാണ് നായകുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഇവര്‍ക്ക് ഡയാന, നിക്യാങ്ക എന്നിങ്ങനെ പേരുള്ള വേറെയും രണ്ടുനായകുട്ടികള്‍ ഉണ്ട്. പ്രിയങ്ക ചോപ്ര തനിക്ക് സര്‍പ്രൈസ് ആയി നല്‍കിയ നായകുട്ടിയുടെ ചിത്രങ്ങള്‍ നിക്ക് സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. നായകുട്ടിയുടെ പേരില്‍ ദമ്പതികള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

തികച്ചും സര്‍പ്രൈസായിട്ടുള്ളൊരു സമ്മാനവുമായിട്ടായിരുന്നു പ്രിയങ്ക വന്നത്. ഞങ്ങളുടെ ജിനോയെ കാണു. രാവിലെ എഴുന്നേറ്റത് മുതല്‍ തനിക്ക് ചിരി നിര്‍ത്താന്‍ സാധിച്ചിട്ടില്ല. താനിപ്പോഴും ചിരിച്ചുക്കൊണ്ടിരിക്കുകയാണ്. നന്ദി’, എന്ന അടിക്കുറിപ്പോടെയായിരുന്നു നിക്ക് ജൊനാസ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഉറങ്ങിക്കിടക്കുന്ന നിക്കിനെ ജിനോ ചെന്ന് ഉണര്‍ത്തുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Related posts