പ്രിയങ്ക ചോപ്രയ്ക്ക് ബേബി ഫീവര്‍ ! ഒരു കുഞ്ഞുണ്ടാകാനുള്ള സമയമായെന്ന് മുന്‍ ലോകസുന്ദരി; തന്റെ വിവാഹത്തെക്കുറിച്ച് പ്രിയങ്ക പറയുന്നതിങ്ങനെ…

അമേരിക്കന്‍ ഗായകന്‍ നിക് ജോനാസുമായുള്ള വിവാഹം ഉടനുണ്ടാവുമെന്ന സൂചനകള്‍ നല്‍കി പ്രിയങ്ക ചോപ്ര. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ഇപ്പോള്‍ ബേബി ഫീവറാണെന്നും ഒരു കുഞ്ഞുണ്ടാകാനുള്ള സമയമായെന്നും ബോളിവുഡ് താരം തുറന്നു പറഞ്ഞത്. നിക് ജൊനാസും പ്രിയങ്കയും തമ്മിലുള്ള വിവാഹ നിശ്ചയം സെപ്റ്റംബറില്‍ മുംബൈയില്‍ വെച്ചാണ് നടന്നത്. ഡിസംബറില്‍ വിവാഹം ഉണ്ടാകുമെന്നാണ് സൂചനകള്‍.

‘ഞാന്‍ വളരേയെറെ ആകാംഷയിലാണ് എന്റെ ഏതാനും സുഹൃത്തുക്കള്‍ക്ക് ഇതിനകം കുഞ്ഞുങ്ങളായി. ഞാനും ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്നു. ഇതാണ് അതിനു പറ്റിയ സമയമെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ഇപ്പോള്‍ ബേബി ഫീവര്‍ ഉണ്ടെന്നാണ് കരുതുന്നത്. എപ്പോഴും കുട്ടികളെപ്പറ്റിയുള്ള ചിന്ത.’ പ്രിയങ്ക പറഞ്ഞു. നേരത്തേയും വിവാഹം കഴിച്ച് കുടുംബമായി കുട്ടികളായി ജീവിക്കുന്നത് തന്റെ സ്വപ്നമാണെന്ന് പ്രിയങ്ക വെളിപ്പെടുത്തിയിട്ടുണ്ട്.

ഡിസംബര്‍ 2ന് ജോധ്പൂരില്‍ വെച്ചാകും പ്രിയങ്കയുടെ വിവാഹം എന്നാണ് സൂചനകള്‍. ജോധ്പൂര്‍ പാലസില്‍ വെച്ച് നടക്കുന്ന വിവാഹത്തിന് ശേഷം. വിദേശത്തു വെച്ചും വിരുന്ന് ഉണ്ടാകും. കഴിഞ്ഞ വര്‍ഷം മെറ്റ് ഗാലയില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സൗഹൃദം പിന്നീട് പ്രണത്തില്‍ കലാശിക്കുകയായിരുന്നു.

Related posts