റാ​മ്പ് വാ​ക്കി​ല്‍ ന​ഗ്ന​യാ​കാ​തി​രി​ക്കാ​ന്‍ വേ​ണ്ടി​ കൈ​കൂ​പ്പി​; ലോ​ക​സു​ന്ദ​രി മ​ത്സ​ര​ത്തി​നി​ടെ അഴിഞ്ഞുപോയ വസ്ത്രം; പറ്റിയ അബദ്ധം തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

ലോ​ക​സു​ന്ദ​രി പ​ട്ടം നേ​ടി​യ ശേ​ഷം സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് പ്രി​യ​ങ്ക ചോ​പ്ര. ത​മി​ഴി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മ​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം. അ​വി​ടെനി​ന്നു​മാ​ണ് ബോ​ളി​വു​ഡി​ലെ​ത്തു​ന്ന​ത്.

തു​ട​ക്കംത​ന്നെ ശ്ര​ദ്ധനേ​ടാ​ന്‍ സാ​ധി​ച്ച പ്രി​യ​ങ്ക പി​ന്നീ​ട് ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നാ​യി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ലോ​ക​സു​ന്ദ​രി മ​ത്സ​ര​ത്തി​നി​ടെ പ​റ്റി​യൊ​രു അ​ബ​ദ്ധ​ത്തെ​ക്കു​റി​ച്ചു​ള്ള പ്രി​യ​ങ്ക​യു​ടെ വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.2000-​ല്‍ ന​ട​ന്ന ലോ​ക​സു​ന്ദി മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​ത്സ​ര​ത്തി​നി​ടെ റാ​മ്പ് വാ​ക്കി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഞാ​ന്‍ ധ​രി​ച്ചി​രു​ന്ന​ത് പ്ര​ത്യേ​കം ഡി​സൈ​ന്‍ ചെ​യ്ത വ​സ്ത്ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഞാ​ന്‍ ഈ ​വ​സ്ത്ര​ത്തി​ല്‍ ഒ​ട്ടം കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​യി​രു​ന്നി​ല്ല.

വ​സ്ത്രം എ​ന്‍റെ ശ​രീ​ര​ത്തി​ല്‍ പ​ല​യി​ട​ത്താ​യി ഒ​ട്ടി​ച്ചു​വ​യ്ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ വ​സ്ത്രം അ​ഴി​ഞ്ഞു​പോ​കു​മോ എ​ന്ന ഭ​യം തു​ട​ക്കം മു​ത​ലേ ഉ​ണ്ടാ​യി​രു​ന്നു.

ഒ​ടു​വി​ല്‍ വേ​ദി​യി​ല്‍ സം​സാ​രി​ക്കു​മ്പോ​ളാ​ണ് ഞാ​ന്‍ ഭ​യ​പ്പെ​ട്ട​ത് ത​ന്നെ സം​ഭ​വി​ച്ചു. സം​സാ​രി​ച്ചുതു​ട​ങ്ങി​യ​പ്പോ​ള്‍ വ​സ്ത്രം ശ​രീ​ര​ത്തി​ല്‍ ഒ​ട്ടി​ച്ചു​വച്ച​ത് ഓ​രോ​ന്നാ​യി ഇ​ള​കാ​ന്‍ തു​ട​ങ്ങി.

വ​സ്ത്രം ശ​രീ​ര​ത്തി​ല്‍​നി​ന്ന് അ​ഴി​ഞ്ഞു​വീ​ഴാ​ന്‍ തു​ട​ങ്ങി. ഒ​ടു​വി​ല്‍ നെ​ഞ്ചോ​ടു കൈ​ചേ​ര്‍​ത്തു വ​സ്ത്ര​ത്തി​ല്‍ അ​മ​ര്‍​ത്തി​പ്പി​ടി​ച്ച് കൈ​കൂ​പ്പി ന​ന്ദി പ​റ​യു​ന്ന​തു പോ​ലെ നി​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ളു​ക​ള്‍ ക​രു​തി​യ​ത് ഞാ​ന്‍ ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ന്ന് ഞാ​ന്‍ വ​ന്‍ ജ​നാ​വ​ലി​ക്കു മു​ന്നി​ല്‍ ന​ഗ്ന​യാ​കാ​തി​രി​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു കൈ​കൂ​പ്പി​യ​ത്- പ്രി​യ​ങ്ക പ​റ​ഞ്ഞു.

അ​തേ​സ​മ​യം ബോ​ളി​വു​ഡി​ൽനി​ന്നു ചെ​റി​യ ഇ​ട​വേ​ള​യെ​ടു​ത്ത പ്രി​യ​ങ്ക​യു​ടെ തി​രി​ച്ചു​വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.

ക​ത്രീ​ന കെ​യ്ഫ്, ആ​ലി​യ ഭ​ട്ട് എ​ന്നി​വ​ര്‍​ക്കൊ​പ്പം പ്രി​യ​ങ്ക​യെ​ത്തു​ന്ന റോ​ഡ് മൂ​വി​യാ​യ ജീ ​ലേ സ​ര​യി​ലൂ​ടെ​യാ​ണ് പ്രി​യ​ങ്ക​യു​ടെ തി​രി​ച്ചു​വ​ര​വ്. സി​റ്റാ​ഡ​ല്‍ എ​ന്ന സീ​രീ​സി​ലാ​ണ് പ്രി​യ​ങ്ക ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ദ ​സ്‌​കൈ ഈ​സ് പി​ങ്ക് ആ​ണ് പ്രി​യ​ങ്ക ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

Related posts

Leave a Comment