കോ​വി​ഡ് വ​ർ​ധന: സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ മാ​റ്റി വ​യ്ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട് പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ മാ​റ്റി വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി.

10,12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ച് പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ കേന്ദ്രവി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്ത് ഇ​ന്ന് ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്രി​യ​ങ്ക ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഭ​ർ​ത്താ​വ് റോ​ബ​ർ​ട്ട് വ​ദ്ര​യ്ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ വീ​ട്ടി​ൽ ക്വാ​റ​ന്ൈ‍​റ​നി​ലാ​ണ് പ്രി​യ​ങ്ക.

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് പ്രാ​യോ​ഗി​ക​മാ​യി സാ​ധ്യ​മ​ല്ല. കു​ട്ടി​ക​ൾ മാ​ത്ര​മ​ല്ല, അ​വ​രു​ടെ അ​ധ്യാ​പ​ക​രും ഇ​ൻ​വി​ജി​ലേ​റ്റേ​ഴ്സും കു​ടും​ബാം​ഗ​ങ്ങ​ളും അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും ര​മേ​ഷ് പൊ​ഖ്രി​യാ​ലി​ന് അ​യ​ച്ച ക​ത്തി​ൽ പ്രി​യ​ങ്ക സൂ​ചി​പ്പി​ച്ചു.

Related posts

Leave a Comment