പ്രി​യ​ങ്ക​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ക്ത​ൻ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന സൂരജ് നാഥ് അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ബീ​ഹാ​ർ സ്വ​ദേ​ശി യോ​ഗി സൂ​ര​ജ്നാ​ഥ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രി​യ​ങ്ക​യു​ടെ ചി​ത്രം അ​ശ്ലീ​ല ചി​ത്ര​വു​മാ​യി ചേ​ർ​ത്താ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച​ത്.

ബീ​ഹാ​ർ പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ഷാ​ഹി​ൻ സ​യാ​ദ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ക്ത​ൻ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന ഇ​യാ​ളെ ബി​നോ​ദ്പൂ​രി​ലെ വ​സ​തി​യി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ യോ​ഗി സൂ​ര​ജ്നാ​ഥി​ന് പാ​ർ​ട്ടി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് റാ​യി പ​റ​ഞ്ഞു.

Related posts