പ​ത്തു രൂ​പ വാ​ങ്ങു​മ്പോ​ള്‍ ര​ണ്ടു രൂ​പ​യു​ടെ എ​ങ്കി​ലും ജോ​ലി എ​ടു​ക്കേ​ണ്ട​ത​ല്ലേ ! നൂ​റി​നെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് നി​ര്‍​മാ​താ​വ്…

ന​ടി നൂ​റി​ന്‍ ഷെ​റീ​ഫി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി സാ​ന്റാ​ക്രൂ​സ് സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ള്‍. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് നൂ​റി​നെ​തി​രേ ആ​രോ​പ​ണം.

സി​നി​മ​യു​ടെ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ളി​ല്‍ നൂ​റി​ന്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഫോ​ണ്‍ വി​ളി​ച്ചാ​ലും സ​ന്ദേ​ശ​മ​യ​ച്ചാ​ലും പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും നി​ര്‍​മാ​താ​വ് രാ​ജു​ഗോ​പി ചി​റ്റേ​ത്ത് പ​റ​ഞ്ഞു.

‘നൂ​റി​ന്‍ ചോ​ദി​ച്ച പ​ണം മു​ഴു​വ​ന്‍ ന​ല്‍​കി​യ​താ​ണ്. പ്ര​മോ​ഷ​ന് വ​രാ​മെ​ന്ന് ഏ​റ്റ​തു​മാ​ണ്. ഒ​രു വാ​ക്ക് ആ ​കു​ട്ടി പ​റ​ഞ്ഞാ​ല്‍ ആ​ളു​ക​ള്‍ തി​യേ​റ്റ​റി​ല്‍ ക​യ​റി​ല്ലേ. പ​ത്ത് രൂ​പ വാ​ങ്ങി​ക്കു​മ്പോ​ള്‍ ര​ണ്ട് രൂ​പ​യു​ടെ ജോ​ലി എ​ടു​ക്കേ​ണ്ട​ത​ല്ലേ. അ​ത​ല്ലേ മ​ന​സാ​ക്ഷി. ഫോ​ണ്‍ വി​ളി​ച്ചാ​ല്‍ പ്ര​തി​ക​ര​ണ​മി​ല്ല. മെ​സേ​ജി​ന് മ​റു​പ​ടി​യി​ല്ല. എ​ന്റെ മ​ക​ളു​ടെ പ്രാ​യ​മേ​യു​ള്ളൂ. ‘എ​ന്നെ ക​ണ്ടാ​ണോ സി​നി​മ​യ്ക്ക് കാ​ശ് മു​ട​ക്കി​യ​ത് എ​ന്ന് നൂ​റി​ന്‍ ചോ​ദി​ച്ചു.’- രാ​ജു ഗോ​പി ചി​റ്റേ​ത്ത് പ​റ​ഞ്ഞു.

നൂ​റി​ന്‍ ഇ​ല്ലാ​ത്തി​ന്റെ പേ​രി​ല്‍ പ​ല പ​രി​പാ​ടി​ക​ളും ന​ഷ്ട​മാ​യ​താ​യി സം​വി​ധാ​യ​ക​ന്‍ സം​വി​ധാ​യ​ക​ന്‍ ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ ഫെ​ര്‍​ണാ​ണ്ട​സ് പ​റ​ഞ്ഞു.

സം​വി​ധി​യ​ക​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​നി​ര്‍​മാ​താ​വ് ഒ​ടി​ടി​യ്ക്ക് എ​തി​ര​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ വേ​ദ​ന​യാ​ണ് അ​ന്ന് പ​റ​ഞ്ഞ​ത്. ഒ​രു പു​തു​മു​ഖ​ത്തെ വ​ച്ച് സി​നി​മ ചെ​യ്യാ​ന്‍ ആ​ര് രം​ഗ​ത്ത് വ​രും.

സി​നി​മ​യു​ടെ റി​ലീ​സി​ന്റെ ത​ലേ ദി​വ​സ​മു​ള്ള വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ നൂ​റി​നെ​തി​രേ സം​സാ​രി​ക്കേ​ണ്ടെ​ന്ന് ഞാ​നാ​ണ് പ​റ​ഞ്ഞ​ത്. പ​ക്ഷേ ഇ​പ്പോ​ള്‍ പ​റ​യാ​തെ പ​റ്റി​ല്ല.

നൂ​റി​നി​ല്ലാ​ത്ത​ത് കൊ​ണ്ട് ഒ​രു ചാ​ന​ല്‍ പ്രോ​ഗ്രാം എ​ടു​ത്തി​ട്ടും അ​വ​ര്‍ ഒ​ഴി​വാ​ക്കി. അ​വ​രെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത​ല്ല. അ​വ​ര്‍​ക്ക് അ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല.

ഇ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്നു. നൂ​റി​ന്‍ ഉ​ണ്ടെ​ങ്കി​ല്‍ സ്ലോ​ട്ട് ത​രാ​മെ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​ത്. എ​ല്ലാ​വ​രും നൂ​റി​നെ​ക്കു​റി​ച്ചാ​ണ് ചോ​ദി​ക്കു​ന്ന​ത്.

ഈ ​സി​നി​മ​യി​ല്‍ അ​ധി​കം പ്ര​ശ​സ്ത​രി​ല്ല. പി​ന്നെ​യു​ള്ള​ത് അ​ജു വ​ര്‍​ഗീ​സ് ആ​ണ്. അ​ദ്ദേ​ഹം ഗ​സ്റ്റ് റോ​ള്‍ ആ​ണ്. ഇ​ന്ദ്ര​ന്‍​സ് ചേ​ട്ട​നൊ​ക്കെ എ​പ്പോ​ള്‍ വി​ളി​ച്ചാ​ലും വ​രും. അ​ദ്ദേ​ഹ​ത്തി​ന് സ​മ​യം ഇ​ല്ലാ​ത്ത​ത്‌​കൊ​ണ്ടാ​ണ്…​സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment