ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഇതുവരെ എത്തിയില്ല ! ഇനി ഷെയ്ന്‍ നിഗവുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഷെയ്ന്‍ നിഗവുമായി ഇനി യാതൊരുവിധ ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ എത്തിയിട്ടില്ല. ഷെയ്നുമായുള്ള നിസഹകരണം തുടരാനാണ് അസോസിയേഷന്റെ തീരുമാനം. അതേസമയം ഷെയ്ന്‍ വിഷയം ഒമ്പതിന് നടക്കുന്ന അമ്മ എക്സിക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്യും.

കഴിഞ്ഞ മാസം 19-ാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ജനുവരി അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗമിന് കത്തയച്ചത്. എന്നാല്‍ കത്തിന് ഷെയ്ന്‍ മറുപടി നല്‍കുകയോ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല. ഷെയ്നിന്റെത് മാന്യതയില്ലാത്ത നടപടിയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

ഷെയ്നുമായുള്ള നിസഹകരണം തുടരാനാണ് അസോസിയേഷന്റെ തീരുമാനം. ഉല്ലാസം സിനിമയുടെ മുഴുവന്‍ തുകയും ഷെയിന്‍ കൈപ്പറ്റിയതാണെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. അതേസമയം ഷെയ്ന്‍ വിഷയത്തില്‍ ഒമ്പതിന് നടക്കുന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.എന്നാല്‍ ഷെയിന്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചില്ല.

Related posts