ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഇതുവരെ എത്തിയില്ല ! ഇനി ഷെയ്ന്‍ നിഗവുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഷെയ്ന്‍ നിഗവുമായി ഇനി യാതൊരുവിധ ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ എത്തിയിട്ടില്ല. ഷെയ്നുമായുള്ള നിസഹകരണം തുടരാനാണ് അസോസിയേഷന്റെ തീരുമാനം. അതേസമയം ഷെയ്ന്‍ വിഷയം ഒമ്പതിന് നടക്കുന്ന അമ്മ എക്സിക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ മാസം 19-ാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ജനുവരി അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗമിന് കത്തയച്ചത്. എന്നാല്‍ കത്തിന് ഷെയ്ന്‍ മറുപടി നല്‍കുകയോ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല. ഷെയ്നിന്റെത് മാന്യതയില്ലാത്ത നടപടിയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയ്നുമായുള്ള നിസഹകരണം തുടരാനാണ് അസോസിയേഷന്റെ തീരുമാനം. ഉല്ലാസം സിനിമയുടെ മുഴുവന്‍ തുകയും ഷെയിന്‍ കൈപ്പറ്റിയതാണെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. അതേസമയം ഷെയ്ന്‍ വിഷയത്തില്‍ ഒമ്പതിന് നടക്കുന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.എന്നാല്‍ ഷെയിന്‍ ഇക്കാര്യത്തെക്കുറിച്ച്…

Read More

നടന്‍ ഷെയ്ന്‍ നിഗമിനെ മലയാള സിനിമയില്‍ നിന്ന് വിലക്കി നിര്‍മാതാക്കളുടെ സംഘടന ! വെയില്‍,കുര്‍ബാനി സിനിമ ഉപേക്ഷിച്ചു; ഇതുവരെ ചെലവായ ഏഴു കോടി രൂപ ഷെയ്‌നില്‍ നിന്ന് ഈടാക്കും; ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവ് ഉപയോഗം വ്യാപകം ?

നടന്‍ ഷെയ്ന്‍ നിഗത്തിനെ മലയാള സിനിമയില്‍ നിന്ന് വിലക്കി നിര്‍മാതാക്കളുടെ സംഘടന. ഷെയ്ന്‍ നിഗം അഭിനയിച്ചുകൊണ്ടിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചതായും ഇവര്‍ അറിയിച്ചു. വെയില്‍, കുര്‍ബാനി എന്നീ സിനിമകളാണ് ഉപേക്ഷിച്ചത്. ഈ സിനിമകള്‍ക്ക് ഉണ്ടായ നഷ്ടം നികത്തും വരെ ഷെയ്‌നെ മറ്റു സിനിമകളില്‍ സഹകരിപ്പിക്കില്ലെന്നും അവര്‍ അറിയിച്ചു. ഉപേക്ഷിച്ച ചിത്രങ്ങളുടെ നിര്‍മാണത്തിന് ഇതുവരെ ചിലവായ ഏഴു കോടി രൂപ ഷെയ്ന്‍ നിഗത്തില്‍ നിന്ന് ഈടാക്കുമെന്നും ഈ പണം നല്‍കാതെ ഷെയ്‌നെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി മലയാള സിനിമയിലെ യുവതാരങ്ങളില്‍ പുതുതലമുറയിലെ ചിലര്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും നിര്‍മാതാക്കളുടെ സംഘടന ആരോപിച്ചു. ഇതിനിടെ ഷെയ്ന്‍ നിഗം നായകനായി അഭിനയിക്കുന്ന ഉല്ലാസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണം ഷെയ്ന്‍ തള്ളി. ഉല്ലാസം സിനിമയ്ക്ക് 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്നും പണം മുന്‍കൂര്‍ തരാതിരുന്നിട്ടും താന്‍ സിനിമയില്‍…

Read More