പോ​ക്ക​റ്റി​ൽ നി​ന്ന് പ​ണ​മ​ട​ങ്ങി​യ പേ​ഴ്സ് അ​ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ പണിപാളി! ബ​സി​ൽ പോ​ക്ക​റ്റ​ടി​ച്ച വി​രു​ത​ൻ കു​ടു​ങ്ങി

ക​ണ്ണൂ​ർ: ബ​സി​ൽ നി​ന്ന് പോ​ക്ക​റ്റ​ടി​ച്ച വി​രു​ത​നെ യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. നി​ര​വ​ധി ക​ള​വ് കേ​സി​ൽ പ്ര​തി​യാ​യ വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ലെ ബി.​എ​സ്. ബി​നോ​യി (44) യെ​യാ​ണ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.‌​തോ​ട്ട​ട​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ബ​സി​ൽ ക​യ​റി​യ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ മ​ജീ​ദി​ന്‍റെ പോ​ക്ക​റ്റ​ടി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. സീ​റ്റി​ൽ തൊ​ട്ട​ടു​ത്തി​രു​ന്ന ബി​നോ​യ് അ​ബ്ദു​ൾ മ​ജീ​ദി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്ന് പ​ണ​മ​ട​ങ്ങി​യ പേ​ഴ്സ് അ​ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ പ​ഴ്സ് നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു.

അ​ബ്ദു​ൾ മ​ജീ​ദ് ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ബ​സി​ലെ യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് പ്ര​തി​യെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സ് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ ശേ​ഷം ടൗ​ൺ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ടൗ​ൺ എ​സ്ഐ ടി. ​ബാ​വി​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്തു. ച​ക്ക​ര​ക്ക​ൽ, മ​യ്യി​ൽ, മ​ട്ട​ന്നൂ​ർ തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി ക​ള​വ് കേ​സി​ൽ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ ബി​നോ​യി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts