പത്തനംതിട്ട ഓമല്ലൂരിൽ ഫ്ലാറ്റിൽ തീപിടുത്തം; മദ്യലഹരിയിലെത്തിയ മകൻ തീയിട്ടതെന്ന് അമ്മ

പത്തനംതിട്ട ഓമല്ലൂരിൽ ഫ്ലാറ്റിനു തീപിടിച്ചു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ എത്തിയ മകൻ വീടിന് തീയിട്ടതാണെന്ന് അമ്മ പറഞ്ഞു.

ഫയർഫോഴ്സ് എത്തി തീ അണച്ചു. ഫ‌യർഫോഴ്സിന്‍റെ കൃത്യമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.  മാതാവിനു പൊള്ളലേറ്റു. സംഭവത്തിൽ ഓമല്ലൂർ സ്വദേശി ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജുബിൻ എറണാകുളത്ത് ജോലി ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു.

Related posts

Leave a Comment